×

ദീലീപ് ഫാന്‍സിന്റെ കഥയുമായി ‘ഷിബു ‘

ഗോവിന്ദ് പത്മസൂര്യയും മിയയും നായികാനായകന്മാരായി തീയേറ്ററുകളിലെത്തിയ ചിത്രമാണ് 32ാം അദ്ധ്യായം 23ാം വാക്യം. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ സംവിധായകരായ അര്‍ജുനും ഗോകുലും ഒരു പുത്തന്‍ ചിത്രവുമായെത്തുകയാണ്. ഷിബു എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രം ദിലീപ് ആരാധകനും സിനിമാമോഹിയുമായ ഒരു ചെറുപ്പക്കാരന്റെ ജീവിതമാണ് പറയുന്നത്.

പാലക്കാടിന്റെ പശ്ചാത്താലത്തിലൊരുങ്ങുന്ന ചിത്രമാണിത്. തീയേറ്റര്‍ ജോലിക്കാരനായ പിതാവിലൂടെ സിനിമയെ പ്രണയിച്ചു തുടങ്ങുന്ന ചെറുപ്പക്കാരനാണ് ഷിബു. ആരാധകനില്‍ നിന്ന് സിനിമാ ലോകത്തേക്ക് വളരുന്ന ഒരു പ്രതിഭയാണ് ഇതില്‍ ഈ കഥാപാത്രം,. അസാധാരണത്വമൊന്നും തോന്നാത്ത ഈ കഥാഗതിക്കുള്ളില്‍ ആകര്‍ഷണീയമായ മറ്റൊരു കഥയും ഒളിച്ചിരിപ്പുണ്ട്. സിനിമാമോഹികളായ ഇന്നത്തെ ചെറുപ്പക്കാരുടെ ജീവിതത്തിന്റെ നേര്‍ക്കാഴ്ച്ച കൂടിയാണ് ഈ ചിത്രം.

ഷിബുവിന്റെ കഥ തയ്യാറാക്കിയിരിക്കുന്നത് പ്രണീഷ് വിജയനാണ്. യുവഗായകന്‍ സച്ചിന്‍ വാര്യര്‍ സംഗീതമൊരുക്കുന്നു എന്ന സവിശേഷതയുമുണ്ട്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top