×

പ്രിയ വാര്യര്‍ ബോളിവുഡിലേക്ക്.

രു കണ്ണിറുക്കിലൂടെ ആരാധകരുടെ മനം കവര്‍ന്ന് പ്രിയ വാര്യര്‍ ബോളിവുഡിലേക്ക്. ബോളിവുഡിലെ യുവതാരം രണ്‍വീര്‍ സിംഗിന്റെ പുതിയ ചിത്രത്തില്‍ പ്രിയ നായികയാകുമെന്നാണ് റിപ്പോര്‍ട്ട്. ഹിറ്റ് മേക്കര്‍ രോഹിത് ഷെട്ടി സംവിധാനം ചെയ്യുന്ന സിംബയിലെ നായികയായാണ് പ്രിയയെ തിരഞ്ഞെടുത്തിരിക്കുന്നത്.

കരണ്‍ ജോഹറാണ് ചിത്രം നിര്‍മ്മിക്കുന്നത്. രണ്‍വീര്‍ പൊലീസ് ഉദ്യോഗസ്ഥാനായി എത്തുന്ന ചിത്രത്തിലേക്ക് പ്രിയയെ സൈന്‍ ചെയ്യാന്‍ കരണിന് താല്‍പര്യമുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. സോഷ്യല്‍ മീഡിയ സെന്‍സേഷനായി മാറിയ പ്രിയ വാര്യര്‍ രണ്‍വീറിന്റെ കടുത്ത ആരാധികയുമാണ്.

നേരത്തേയും ദക്ഷിണേന്ത്യന്‍ നടിമാരെ തന്റെ സിനിമയിലൂടെ ബോളിവുഡിലെത്തിക്കാന്‍ രോഹിത് ഷെട്ടി ശ്രമിച്ചിരുന്നു. സിങ്കം ടൂവില്‍ കാജള്‍ അഗര്‍വാളായിരുന്നു നായിക. ബോളിവുഡിലെ യുവനടന്മാരില്‍ ഏറ്റവും മുന്‍ പന്തിയിലുള്ള നടനാണ് രണ്‍വീര്‍.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top