×

‘പൂമരം’ പൂത്തിറങ്ങാന്‍ ഇനി രണ്ട് ദിനം മാത്രം; മാര്‍ച്ച് 15 ന് റിലീസ്

കാളിദാസ് ജയറാം നായകനാകുന്ന എബ്രിഡ് ഷൈന്‍ ചിത്രം മാര്‍ച്ച് 15 ന് ഇറങ്ങുമെന്ന് ഉറപ്പിച്ച് കാളിദാസ്. തന്റെ ഫയെസ്ബുക്ക് പേജിലൂടെയാണ് അദ്ദേഹം റിലീസിംഗ് തിയ്യതി പ്രഖ്യാപിച്ചത്. നേരത്തെ മാര്‍ട്ട് 9 ന് റിലീസ് ചെയ്യാനായിരുന്നു പരിപാടി. എന്നാല്‍ ചില സാങ്കേതിക കാരണങ്ങളാല്‍ മാറ്റിവയ്ക്കുകയായിരുന്നു. യു സര്‍ട്ടിഫിക്കറ്റ് നേടിയ ചിത്രത്തിന്റെ ദൈര്‍ഘ്യം 2.32 മണിക്കൂറാണ്.

 മാര്‍ച്ച് 9ന് റിലീസ് നിശ്ചയിച്ചിരുന്ന ചിത്രം റിലീസിന് ഒരാഴ്ച മാത്രം ശേഷിക്കെയാണ് മാറ്റിവച്ചത്. സിനിമയുടെ പോസ്റ്ററുകള്‍ പല സെന്ററുകളിലും പതിച്ചു കഴിഞ്ഞിരുന്നു. കാളിദാസന്‍ നായകനായെത്തുന്നു എന്ന വാര്‍ത്ത പുറത്ത് വന്നത് മുതല്‍ മലയാളികള്‍ കാത്തിരുന്ന ചിത്രമാണ് പൂമരം. 1983, ആക്ഷന്‍ ഹീറോ ബിജു എന്നീ ചിത്രങ്ങളുടെ സംവിധായകന്‍ അബ്രിഡ് ഷൈനിന്റെ മൂന്നാമത്തെ ചിത്രമാണ് പൂമരം.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top