×

സോഷ്യല്‍മീഡിയയില്‍ വൈറലായി മഹാനടിയുടെ പോസ്റ്റര്‍

തെന്നിന്ത്യന്‍ നായിക സാവിത്രിയുടെ ജീവിതകഥയെ ആസ്പദമാക്കി ഒരുക്കുന്ന പുതിയ ചിത്രം മഹാനടിയുടെ പോസ്റ്റര്‍ വൈറലാകുന്നു. ദുല്‍ഖര്‍ സല്‍മാന്‍ തെലുങ്കില്‍ അരങ്ങേറ്റം കുറിക്കുന്ന ചിത്രം കൂടിയാണ് മഹാനടി. ദുല്‍ഖറും കീര്‍ത്തി സുരേഷും പ്രത്യക്ഷപ്പെടുന്ന പോസ്റ്ററാണ് ഇപ്പോള്‍ പുറത്ത് വിട്ടിരിക്കുന്നത്.

സാവിത്രിയുടെ ഭര്‍ത്താവും നടനുമായ ജെമിനി ഗണേശന്റെ വേഷമാണ് ദുല്‍ഖര്‍ ചെയ്യുന്നത്. നാഗ് അശ്വിന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കീര്‍ത്തി സുരേഷാണ് നായികയായി എത്തുന്നത്. അനുഷ്ക ഷെട്ടി, സാമന്ത എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തും. ബ്ലാക്ക് ആന്‍ഡ് വൈറ്റ് കാലഘട്ടത്തെ അനുസ്മരിപ്പിക്കുന്ന ചിത്രത്തിന്റെ പോസ്റ്റര്‍ വൈറലായെങ്കിലും ഇത് ഔദ്യോഗികമായി അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടതാണോ എന്ന കാര്യം വ്യക്തമല്ല.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top