×

സുരാജ് വെഞ്ഞാറമ്മൂട് പാടിയ ‘എന്റെ ശിവനെ’ ഗാനം വൈറലാകുന്നു

സുരാജ് വെഞ്ഞാറമ്മൂട് നായകനാകുന്ന കുട്ടന്‍ പിള്ളയുടെ ശിവരാത്രിയിലെ രണ്ടാമത്തെ പാട്ട് പുറത്തിറങ്ങി. സുരാജ് ആലപിച്ച ഗാനത്തിന്റെ വീഡിയോ റിലീസ് ചെയ്തത് മോഹന്‍ലാലാണ്. ശിവനേ എന്റെ ശിവനേ എന്നു തുടങ്ങുന്ന ഗാനം ഇപ്പോള്‍ വൈറലായിരിക്കുകയാണ്. ഗായിക സയനോര ഫിലിപ്പ് ആദ്യമായ് സംഗീത സംവിധാനരംഗത്തേക്ക് ചുവട് വെക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

ജോസെലെറ്റ് ജോസഫിന്റെ തിരക്കഥയില്‍ ജീന്‍ മാര്‍ക്കോസാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ആലങ്ങാട്ട് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ രാജി നന്ദകുമാര്‍ നിര്‍മ്മിച്ചിരിക്കുന്നത്. ബിജു സോപാനം, മിഥുന്‍ രമേശ്, ശ്രിദ്ധ, ശ്രീകാന്ത് മുരളി, ജെയിംസ് ഏലിയാസ്, മിധുന്‍ രമേശ്, കൊച്ചുപ്രേമന്‍ എന്നിവരും അണിനിരക്കുന്നു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top