×

സണ്ണിലിയോണ്‍ വീണ്ടും അമ്മയായി, ഇത്തവണ ഇരട്ടകുട്ടികള്‍

സണ്ണി ലിയോണ്‍ വീണ്ടും അമ്മയായി. ഇത്തവണ ഒന്നല്ല ഇരട്ടകുട്ടികളുടെ അമ്മയാണ് ബോളിവുഡ് താരം.  ആഷര്‍ സിങ് വീബര്‍ എന്നും ലോവ സിങ് വീബര്‍ എന്നുമാണ് കുട്ടികളുടെ പേരുകള്‍.

Image result for sunny leone

 

തന്റെ മൂന്ന് കുട്ടികള്‍ക്കൊപ്പമുള്ള ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചാണ് ഇരട്ടകുട്ടികളുടെ ജനനം സണ്ണി ലോകത്തെ അറിയിച്ചത്. ദൈവഹിതം എന്നാണ് സണ്ണി ലിയോണ്‍ തന്‍റെ കുട്ടികളെക്കുറിച്ച് പറഞ്ഞിരിക്കുന്നത്.

Related image

ചുരുങ്ങിയ സമയത്തിനുള്ളിലാണിത്. ഞങ്ങളുടെ കുടുംബജീവിതം സമ്പൂര്‍ണമാകുന്നത് ഞങ്ങളുടെ മൂന്ന് മക്കള്‍ക്കൊപ്പമാണ്. ഞങ്ങള്‍ക്ക് ആഴ്ചകള്‍ക്ക് മുന്‍പ് രണ്ട് ആണ്‍കുഞ്ഞുങ്ങള്‍ പിറന്നു. ഞങ്ങളുടെ ഹൃദയവും കണ്ണും അവരാണെന്നും പോസ്റ്റില്‍ പറയുന്നു. ഞങ്ങള്‍ രണ്ടും സന്തുഷ്ടരാണ് മൂന്ന് സുന്ദരിക്കുട്ടികളുടെ മാതാപിതാക്കളായതിലെന്നും പറയുന്നു. ഇത് ഒരു സര്‍പ്രൈസായി എല്ലാവരേയും അറിയിക്കുകയാണെന്നും ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ കുറിക്കുന്നു.

സണ്ണി ലിയോണും ഭര്‍ത്താവ് ഡാനിയേല്‍ വെബ്ബറും വീണ്ടും സമൂഹത്തിന് മാതൃകയാകുന്നു. പോണ്‍ താരമെന്നതിന് അപ്പുറം തികഞ്ഞ മനുഷ്യ സ്‌നേഹിയാണ് താനെന്ന് വീണ്ടും താരം തെളിയിക്കുകയാണ്.

സണ്ണിയും ഭര്‍ത്താവും ചേര്‍ന്ന് പെണ്‍കുഞ്ഞിനെ ദത്തെടുത്ത് നിഷ കൗര്‍ വെബ്ബറെന്ന് പേരു നല്‍കി അവരുടെ സ്വന്തം മകളാക്കിയത് വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ഇപ്പോള്‍ വീണ്ടും ഈ ദമ്പതികള്‍ ഇരട്ട ആണ്‍കുട്ടികകളെ ദത്തെടുത്തിരിക്കുകയാണ്.

 

Related image

Related image

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top