×

ഷക്കീലയുടെ ജീവിതം സിനിമയാവുന്നു

ബോളിവുഡിലൊരുങ്ങുന്ന ചിത്രത്തില്‍ നായികയായത്തെുന്നത് നടി റിച്ച ഛദ്ദയാണ്. ഇന്ദ്രജിത് ലങ്കേഷാണ് സിനിമയുടെ സംവിധായകന്‍. അന്തരിച്ച മാധ്യമപ്രവര്‍ത്തകയായ ഗൗരി ലങ്കേഷിന്റെ സഹോദരനാണ് ഇന്ദ്രജിത്.

പതിനാറാം വയസില്‍ പോണ്‍ സിനിമാരംഗത്തേയ്ക്ക് കടന്നുവരേണ്ടി വന്ന ഷക്കീലയുടെ സ്വകാര്യജീവിതവും അവര്‍ക്ക് കടന്നുപോകേണ്ടി വന്ന സവിശേഷമായ ചില സാഹചര്യങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. താരാധിപത്യം നിറഞ്ഞ സിനിമാരംഗത്ത് ഷക്കീല ചിത്രത്തിന് ലഭിച്ച സ്വീകാര്യതയും ബോക്‌സോഫീസ് കളക്ഷനുമൊക്കെ ഈ സിനിമയില്‍ പ്രതിപാദ്യവിഷയമാകും. എന്നാല്‍ ചില വെളിപ്പെടുത്തലുകള്‍ വലിയ വിവാദങ്ങള്‍ക്കും തിരികൊളുത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

അടുത്തവര്‍ഷം ഏപ്രിലില്‍ സിനിമയുടെ ചിത്രീകരണം ആരംഭിക്കും. അതേസമയം അഭിനയരംഗത്ത് മടങ്ങിവന്നിരിക്കുകയാണ് ഷക്കീല. വലിയ ഇടവേളയ്ക്കു ശേഷം ശീലാവതി ന്നെ ചിത്രത്തിലൂടെയാണ് നടി തിരിച്ചെത്തുന്നത്. കേരളത്തില്‍ നടന്ന ഒരു സംഭവത്തെ ആസ്പദമാക്കി ഒരുക്കിയിരിക്കുന്ന ഇത് നടിയുടെ 250ാം ചിത്രമാണ്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top