×

ശ്രീദേവിയാകാന്‍ ഒരുങ്ങി വിദ്യ

ഇന്ത്യന്‍ സിനിമയിലെ ലേഡി സൂപ്പര്‍സ്റ്റാര്‍ ശ്രീദേവിയുടെ കഥ സിനിമയാകുന്നു. ബോളിവുഡിലെ പ്രശസ്ത സംവിധായകനായ ഹന്‍സല്‍ മേഹ്തയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ശ്രീദേവിയെ തന്നെ നായികയാക്കി സിനിമ ചെയ്യാനൊരുങ്ങുന്നതിനിടെയാണ് ശ്രീദേവിയുടെ പെട്ടന്നുള്ള മരണം.

ശ്രീദേവിക്ക് പകരം വയ്ക്കാന്‍ മറ്റാരുമില്ലെന്നും ഈ സിനിമ അവര്‍ക്കുള്ള സമര്‍പ്പണമാണെന്നും ഹന്‍സല്‍ പറഞ്ഞു. ശ്രീദേവിയെ നായികയാക്കി സിനിമ ചെയ്യാനായില്ലെങ്കിലും അവര്‍ക്കായി ഈ സിനിമ ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഓരോ റോളും ചെയ്യാന്‍ തന്റെ മനസില്‍ നിരവധി അഭിനേതാക്കളുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, വിദ്യാ ബാലനാണ് ശ്രീദേവിയുടെ വേഷത്തിലെത്തുക എന്നൊരു സൂചനയുണ്ട്. ഇതിനായി സംവിധായകന്‍ വിദ്യയെ സമീപിച്ചതായാണ് വിവരം.

ആരാധകര്‍ക്ക് കനത്ത ആഘാതം തീര്‍ത്തുകൊണ്ടാണ് ശ്രീദേവി എന്ന അതുല്യ പ്രതിഭ വിട പറഞ്ഞത്. വിദ്യയാണെങ്കില്‍ ശ്രീദേവിയുടെ കടുത്ത ആരാധികയുമാണ്. അവരുടെ വിയോഗം വിദ്യയ്ക്ക് താങ്ങാനാവാത്തതായിരുന്നു. ശ്രീദേവിയുടെ കഥാപാത്രം അഭിനയിക്കുന്നത് ആരാണെന്ന് അറിയാന്‍ ആരാധകരും കാത്തിരിക്കുകയാണ്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top