×

‘പൂമര’ത്തിലെ ഒരു ഗാനം കൂടി പുറത്തിറങ്ങി

ക്യാമ്പസ് പശ്ചാത്തലത്തിലൊരുക്കി തീയേറ്ററുകളില്‍ നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുന്ന കാളിദാസന്‍ നായകനായെത്തിയ എബ്രിഡ് ഷൈന്‍ ചിത്രം പൂമരത്തിലെ ഒരു പാട്ടുകൂടി പുറത്തിറങ്ങി. മഹരാജാസ് കോളേജ് ഓര്‍മ്മകളെ സ്പര്‍ശിക്കുന്ന ഇനി ‘ഒരു കാലത്തേക്ക് ഒരു പൂ വിടര്‍ത്തുവാന്‍ ഇവിടെ ഞാന്‍ ഈ മരം നട്ടൂ’ എന്നു തുടങ്ങുന്ന ഗാനമാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്. മഹാരാജാസ് കോളേജിലെ പൂര്‍വ്വ വിദ്യാര്‍ഥിയും കവിയുമായ അജീഷ് ദാസന്‍ എഴുതി ലീല ഗിരികുട്ടന്‍ സംഗീതം നല്‍കിയ ഗാനമാണ് പുറത്തിറങ്ങിയിരിക്കുന്നത്. കാര്‍ത്തികാണ് ഗാനം ആലപിച്ചിരിക്കുന്നത്.

 

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top