×

നീലിയില്‍ മംമ്ത മോഹന്‍ദാസും അനൂപ് മേനോനും ഒരുമിക്കുന്നു

സംവിധായകന്‍ കമലിന്റെ അസിസ്റ്റന്റ് അല്‍ത്താഫ് റഹ്മാന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മംമ്ത മോഹന്‍ദാസ് നായികയാവുന്നു. നീലി എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ അനൂപ് മേനോനാണ് മംമ്തയുടെ നായകനാകുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് തൃശൂരില്‍ തുടങ്ങി. ബാബുരാജ്, മറിമായം ശ്രീകുമാര്‍, സിനില്‍ സൈനുദ്ദീന്‍ തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഹൊറര്‍ കോമഡിയായി ഒരുക്കുന്ന ചിത്രം സ്ത്രീപക്ഷത്ത് നില്‍ക്കുന്നതാണെന്നാണ് സൂചന. റിയാസ് മാരത്തും മുനീര്‍ മുഹമ്മദുണ്ണിയും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. സണ്‍ ആഡ്സ് ആന്‍ഡ് ഫിലിംസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഡോ. സുന്ദര്‍ മേനോനാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രം ഡിസംബറില്‍ തീയേറ്ററുകളിലെത്തും.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top