×

ദിലീപും നമിതാപ്രമോദും പ്രധാനവേഷത്തിലെത്തുന്ന കമ്മാരസംഭവത്തിന്റെ പോസ്റ്റര്‍ പുറത്തിറങ്ങി.

ദിലീപിന്റെ മൂന്നു ഗറ്റപ്പുകളാണ് പോസ്റ്ററില്‍ ഉള്ളത്. സിനിമയില്‍ തൊണ്ണൂറ്റിയാറു വയസ്സുകാരന്റെ റോളും ദിലീപ് അഭിനയിക്കുന്നുണ്ട്..മുരളി ഗോപിയുടെ തിരക്കഥയില്‍ രതീഷ് അമ്പാട്ടാണ് സിനിമ സംവിധാനം ചെയ്യുന്നത്. ഗോകുലം ഗോപാലന്‍ നിര്‍മിച്ച് വിഷുവിനു തിയറ്ററുകളിലെത്തുമെന്ന് പ്രതീക്ഷിക്കുന്ന ചിത്രത്തിലെ ദിലീപിന്റെ ഗെറ്റപ്പുകളില്‍് സോഷ്യല്‍ മീഡിയയില്‍ തരംഗമായിട്ടുണ്ട്. .

ദിലീപിനെ കമ്മാരനാക്കാന്‍ ദിവസവും അഞ്ചു മണിക്കൂറാണു മേക്കപ്പ്. എന്‍.ജി. റോഷന്റെ നേതൃത്വത്തിലുള്ള പ്രോസ്തറ്റിക് മേക്കപ് സംഘമാണു ഈ രൂപ മാറ്റങ്ങള്‍ക്ക് പിന്നില്‍. രാവിലെ എട്ടിന് ഷൂട്ടിംഗ് ആരംഭിക്കണമെങ്കില്‍ പുലര്‍ച്ചെ മൂന്നിനു മേക്കപ് തുടങ്ങണം. അഞ്ചു മണിക്കൂര്‍ മാത്രമേ ഈ മേക്കപ്പ് നിലനില്‍ക്കുകയുള്ളൂവെന്നതിനാല്‍ അത്രയും സമയം മാത്രമേ ഷൂട്ട് ചെയ്യാനാവൂ.

രണ്ടാം ലോകമഹായുദ്ധ കാലത്ത് ആരംഭിച്ച്, കമ്മാരന്റെ ജീവിതത്തിലൂടെ യാത്ര ചെയ്യുന്ന സോഷ്യല്‍ സറ്റയറാണ് ഈ സിനിമ എന്ന് സംവിധായകന്‍ രതീഷ് അമ്പാട്ട് പറയുന്നു. ഒരാഴ്ചക്കകം ചിത്രീകരണം പൂര്‍ത്തിയാവും. മുരളി ഗോപി, സിദ്ധാര്‍ഥ്, ബോബി സിന്‍ഹ, ശ്വേത മേനോന്‍, നമിത പ്രമോദ് തുടങ്ങിയവരാണു മറ്റ് അഭിനേതാക്കള്‍

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top