×

താനാ സേര്‍ന്ത കൂട്ടം സൂപ്പര്‍ഹിറ്റ്; വിഘ്നേഷ് ശിവന് കാർ സമ്മാനം നൽകി സൂര്യ

ഹപ്രവര്‍ത്തകര്‍ക്ക് എന്നും പ്രാധാന്യം നല്‍കിയിട്ടുളള വ്യക്തിയാണ് തമിഴ് നടന്‍ സൂര്യ. തന്നൊടൊപ്പം പ്രവര്‍ത്തിക്കുന്ന എല്ലാവര്‍ക്കും അതിന്റെതായ പ്രാധാന്യവും അംഗീകാരവും അദ്ദേഹം നല്‍കാറുണ്ട്. ആ അംഗീകാരവും സ്നേഹവും ഇപ്പോള്‍ നേടിയെടുത്തത് മറ്റാരുമല്ല താനാ സേര്‍ന്ത കൂട്ടത്തിന്റെ സംവിധായകന്‍ വിഘ്നേഷ് ശിവനാണ്.

സിനിമ ഹിറ്റായതിന്റെ സന്തോഷത്തില്‍ സൂര്യ വിഘ്നേഷിന് നല്‍കിയത് ഒരു കാറാണ്. റെഡ് നിറത്തിലുളള ടൊയോട്ട ഇന്നോവ ക്രിസ്റ്റ കാറാണ് സൂര്യ സമ്മാനമായി വിഘ്നേശിന് നല്‍കിയത്. ഇതിന്റെ ചിത്രങ്ങള്‍ വിഘ്നേശ് തന്റെ ട്വിറ്റര്‍ പേജിലൂടെ ഷെയര്‍ ചെയ്തിട്ടുണ്ട്.തനിക്ക് നല്‍കിയ വിലമതിക്കാനാവാത്ത സ്നേഹത്തിനും അംഗീകാരത്തിനും വിഘ്നേശ് ട്വിറ്ററിലൂടെ അദ്ദേഹത്തിന് നന്ദിയും അറിയിച്ചു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top