×

ടൊവിനോ തോമസിനെ നായകനാക്കി നവാഗതനായ ഫെലിനി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘തീവണ്ടി’യിലെ പുതിയ ഗാനം പുറത്തിറങ്ങി

‘താ തിന്നം താനാ തിന്നം…’ എന്ന പാട്ട് ആലപിച്ചിരിക്കുന്നത് ജോബ് കുര്യനാണ്.

ചിത്രം വിഷു റിലീസായി തിയേറ്ററുകളിലെത്തുന്നത്. ഓഗസ്റ്റ് സിനിമാസിന്റെ ബാനറില്‍ ഒരുക്കുന്ന തീവണ്ടി രാഷ്ട്രീയ ആക്ഷേപ ഹാസ്യ രൂപത്തിലുള്ളൊരു ചിത്രമായിരിക്കും. തൊഴില്‍ രഹിതനായ ബിനീഷ് എന്ന ചെറുപ്പക്കാരനെയാണ് ടോവിനോ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്

ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരനാണ് പാട്ടിനു വരികള്‍ എഴുതിയിരിക്കുന്നത്. സംഗീതം നല്‍കിയിരിക്കുന്നത് പുതുമുഖമായ കൈലാസ് മേനോനാണ്. തീവണ്ടി സംവിധാനം ചെയ്യുന്നത് ഫെലിനി ടി.പി എന്ന പുതുമുഖമാണ്. ഛായാഗ്രഹണം നിര്‍വഹിക്കുന്നത് ഗൗതം ശങ്കറും ചിത്രം എഡിറ്റ് ചെയ്യുന്നത് സംസ്ഥാന പുരസ്‌കാര ജേതാവായ അപ്പു ഭട്ടതിരിയുമാണ്

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top