×

കുട്ടനാടന്‍ മാര്‍പാപ്പയുടെയും വികടകുമാരന്റെയും റിലീസ് മാറ്റിവച്ചു

യാഴ്ച റിലീസ് ചെയ്യാനിരുന്ന കുട്ടനാടന്‍ മാര്‍പാപ്പയുടെയും വികടകുമാരന്റെയും റിലീസ് മാറ്റിവച്ചു. കുഞ്ചാക്കോ ബോബന്‍ നായകനാകുന്ന കുട്ടനാടന്‍ മാര്‍പാപ്പയുടെ അവസാനഘട്ട ജോലികള്‍ പൂര്‍ത്തിയാകാത്തതുകൊണ്ടാണ് റിലീസ് മാറ്റിവച്ചത്. അതിഥി രവിയാണ് നായിക. നവാഗതനായ ശ്രീജിത് വിജയന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ശാന്തികൃഷ്ണ, ഇന്നസെന്റ്, ധര്‍മജന്‍ ബോള്‍ഗാട്ടി, രമേശ് പിഷാരടി, സലിംകുമാര്‍, സൗബിന്‍ ഷാഹിര്‍, അജു വര്‍ഗീസ്, ടിനി ടോം തുടങ്ങിവരാണ് മറ്റു താരങ്ങള്‍.

ബോബന്‍ സാമുവല്‍ സംവിധാനം ചെയ്യുന്ന ചിത്രം വികടകുമാരനിലെ ക്ളൈമാക്സ് രംഗത്തിലെ ഒരു പദപ്രയോഗത്തില്‍ അതൃപ്തി രേഖപ്പെടുത്തിയ സെന്‍സര്‍ബോര്‍ഡ് സിനിമയ്ക്ക് സര്‍ട്ടിഫിക്കറ്റ് നിഷേധിച്ചിരുന്നു. ഇതിനെതിരെ നിര്‍മ്മാതാക്കള്‍ ഹൈദരാബാദിലെ കേന്ദ്ര സെന്‍സര്‍ ബോര്‍ഡ് റിവൈസിംഗ് കമ്മിറ്റിക്കു മുന്‍പാകെ അപ്പീല്‍ നല്‍കിയിരിക്കുകയാണ്. ഈ കാരണത്താലാണ് റിലീസ് വൈകുന്നത്. വിഷ്ണു ഉണ്ണികൃഷ്ണന്‍, മാനസാ രാധാകൃഷ്ണന്‍, ധര്‍മജന്‍ ബോള്‍ഗാട്ടി, സലിം കുമാര്‍ എന്നിവരാണ് വികടകുമാരനിലെ പ്രധാന താരങ്ങള്‍.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top