×

ആമിർ ഖാൻ പ്രധാനവേഷത്തിലെത്തുന്ന മഹാഭാരത അണിയറയിലൊരുങ്ങുന്നു

1000കോടി ബജറ്റില്‍ മുകേഷ് അംബാനി കോ പ്രൊഡ്യൂസറാകുന്ന ഈ ചിത്രം പത്ത് ഭാഗങ്ങളായാണ് പുറത്ത്് വരികയെന്ന് റിപ്പോര്‍ട്ട്. ജിയോയുടെ ഒടിടി പ്ലാറ്റ്‌ഫോമിനായാണ് ഇത്. ചിത്രത്തിന്റെ സംവിധായകനാരെന്ന് ഇത് വരെ തീരുമാനമായിട്ടില്ല.

രാജമൗലിയുള്‍പ്പെടെ ഇന്ത്യന്‍ സിനിമയിലെ വമ്പന്‍മാര്‍ ചിത്രത്തിനായി സമീപിച്ചിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം, അതേസമയം ചിത്രം നിര്‍മ്മിക്കാന്‍ ആമിര്‍ഖാനും സമ്മതം മൂളിയിട്ടുണ്ട്. ഈ ചിത്രവും 1000 കോടിയെന്ന ഭീമമായ ബജറ്റില്‍ ഒരുങ്ങുന്ന മഹാഭാരത മുകേഷ് അംബാനിയാണ് നിര്‍മ്മിക്കുന്നത്. ചിത്രത്തിനായി ഹോളിവുഡിലെ ഏറ്റവും വിദഗ്ദ്ധരായ വിഎഫ്എക്‌സ് ആര്‍ട്ടിസ്റ്റുകളെ തന്നെ രംഗത്തിറക്കും.

മുമ്പ് മോഹന്‍ലാല്‍, ആമിര്‍ ഖാന്‍, രജനികാന്ത് എന്നിവരെ കേന്ദ്രകഥാപാത്രങ്ങള്‍ ആക്കി എസ് എസ് രാജമൗലി മഹാഭാരതം സിനിമയാക്കാന്‍ ആലോചിച്ചിരുന്നു. എങ്കിലും മോഹന്‍ലാല്‍ രണ്ടാമൂഴം പ്രഖ്യാപിച്ചതോടെ രാജമൗലി ആ പ്ലാന്‍ ഉപേക്ഷിക്കുകയായിരുന്നു. തഗ്സ് ഓഫ് ഹിന്ദുസ്ഥാന്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് തിരക്കുകളിലാണ് നിലവില്‍ ആമിര്‍. അതിനു ശേഷം താരം മിക്കവാറും മഹാഭാരതത്തിന്റെ കൂടുതല്‍ ജോലികളിലേക്ക് കടക്കുമെന്നാണ് റിപ്പോര്‍ട്ട്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top