×

അഭിനയത്തില്‍ മാത്രമല്ല പരീക്ഷയിലും മികച്ച തിളക്കം നേടി ഗൗതമി നായര്‍.

കുറഞ്ഞ ചിത്രങ്ങള്‍ കൊണ്ട് തന്നെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ താരമാണ് ഗൗതമി നായര്‍. ദുല്‍ഖറിനൊപ്പം സെക്കന്‍ഡ് ഷോയിലും ഡയമണ്ട് നെക്ലേസില്‍ ഫഹദിനൊപ്പവും ശ്രദ്ധേയമായ വേഷങ്ങള്‍ തന്നെയാണ് താരം ചെയ്തത്.

പിന്നീട് തന്റെ കന്നി ചിത്രത്തിന്റെ സംവിധായകന്‍ ശ്രീനാഥ് രാജേന്ദ്രനെ വിവാഹം കഴിച്ച ഗൗതമി സിനിമകളില്‍ നിന്നും വിട്ടു നില്‍ക്കുകയായിരുന്നു. എന്നാല്‍ അഭിനയത്തില്‍ മാത്രമല്ല പരീക്ഷയിലും മികച്ച തിളക്കം നേടിയിരിക്കുകയാണ് താരം.

കേരള സര്‍വകലാശാലയുടെ എം.എസ്.സി. സൈക്കോളജി പരീക്ഷയില്‍ രണ്ടാം റാങ്ക് നേടിയിരിക്കുന്ന ഗൗതമി പഠനത്തിലും താരം തന്നെയാണെന്ന് തെളിയിച്ചിരിക്കുകയാണ്.

തിരുവനന്തപുരം വഴുതക്കാട് ഗവ. വിമന്‍സ് കോളേജിലെ വിദ്യാര്‍ഥിയായിരുന്ന ഗൗതമി 1800ല്‍ 1456 മാര്‍ക്ക് നേടിയാണ് രണ്ടാം റാങ്ക് സ്വന്തമാക്കിയത്. പി.എച്ച്‌.ഡി കരസ്ഥമാക്കുകയാണ് താരത്തിന്റെ ലക്ഷ്യം.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top