×

വടിവൊത്ത ശരീരത്തില്‍ അഭിമാനിക്കുന്നു; മൈലീന്‍ രണ്ടു കുട്ടികളുടെ അമ്മയാണ് ഞാന്‍- നഗ്നത ആരാധകരെ ചൊടിപ്പിച്ചു.

നാല്‍പതാം പിറന്നാള്‍ ആഘോഷിക്കാന്‍ പോകുന്ന മുന്‍ പോപ്പ് ഗായികയും മോഡലുമായി മൈലീന്‍ ക്ലാസ് തന്റെ ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്. നഗ്ന ഫോട്ടോഷൂട്ട് ദൃശ്യങ്ങള്‍ പുറത്തുവിട്ടാണ് മൈലന്‍ ആഞ്ചല ആരാധകരെ ഞെട്ടിച്ചിരിക്കുന്നത്. തന്റെ വടിവൊത്ത ശരീരം കാണുമ്പോള്‍ അഭിമാനിക്കുന്നുവെന്നും താരം പറഞ്ഞു. എന്നാല്‍ നഗ്നതയാര്‍ന്ന താരത്തിന്റെ ഫോട്ടോകള്‍ ആരാധകരെ ചൊടിപ്പിച്ചു.

നിരവധി അശ്ലീല കമന്റുകളാണ് ചിത്രത്തിന് ലഭിച്ചത്. എന്നാല്‍, ആരും സമയം കളഞ്ഞ് തനിക്കെതിരെ അശ്ലീല കമന്റുകള്‍ എഴുതണമെന്നില്ലെന്ന് മൈലീന്‍ പറയുന്നു. അത്തരം വിമര്‍ശനങ്ങള്‍ ഈ പ്രായത്തില്‍ തനിക്കേല്‍ക്കില്ല. രണ്ടു കുട്ടികളുടെ അമ്മയാണ് ഞാന്‍. തന്റെ ശരീരം ഇത്തരത്തില്‍ കൊണ്ടുപോകാന്‍ കഴിഞ്ഞതില്‍ ഞാന്‍ അഭിമാനിക്കുന്നു.

ഞാന്‍ ഇന്ന് സന്തോഷവതിയാണ്. അമ്മ എന്ന നിലയില്‍ എന്റെ കുഞ്ഞുങ്ങളുടെ മുന്നില്‍ ഞാന്‍ വിജയിച്ചു തന്നെയാണ് മുന്നേറുന്നത്. സ്ത്രീകള്‍ക്ക് പ്രചോദനമേകാനാണ് മൈലീന്‍ ഫിറ്റ്‌നസ് ഫോട്ടോഷൂട്ട് നടത്തിയത്. ഈ പ്രായത്തിലും അമ്മമാര്‍ തങ്ങളുടെ ശരീരവും ആരോഗ്യവും കൃത്യമായി പരിപാലിക്കേണ്ടതുണ്ട്. പലരും ഇത്തരം കാര്യത്തില്‍ പരാജയമാണെന്ന് മൈലീന്‍ പറയുന്നു.

താനൊരു അമ്മയായപ്പോള്‍ നല്ല സമയവും മോശ സമയവും ഉണ്ടായിട്ടുണ്ട്. അതൊക്കെ തരണം ചെയ്ത വിജയിയായ സ്ത്രീയായിട്ടാണ് തനിക്ക് തന്നെക്കുറിച്ച് തോന്നുന്നതെന്നും മൈലീന്‍ പറയുന്നു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top