×

മുത്തശ്ശിയുടെ കിണറ്റില്‍ വീഴല്‍ യഥാര്‍ത്ഥമല്ല- വെളിപ്പെടുത്തലുമായി സംവിധായകന്‍ രാധാകൃഷ്ണന്‍

സ്വന്തം ലേഖകന്‍

പാലക്കാട്: കഴിഞ്ഞ രണ്ട് ദിവസമായി സോഷ്യല്‍ മീഡിയയില്‍ വൈറലായി പ്രചരിച്ച ഒരു വീഡിയോ ദൃശ്യമാണ് കൊച്ചു മക്കള്‍ സെല്‍ഫി എടുക്കുന്നതിനിടയില്‍ മുത്തശ്ശി കിണറ്റില്‍ വീഴുന്നത്. എന്നാല്‍ ആ ദൃശ്യങ്ങള്‍ യഥാര്‍ത്ഥമല്ലെന്ന് വെളിപ്പെടുത്തി സിനിമാ സംവിധായകന്‍. ഇത് നടന്ന സംഭവമല്ലെന്നും സിനിമയുടെ പ്രചരണത്തിന് വേണ്ടി ചിത്രീകരിച്ച ദൃശ്യങ്ങളാണെന്നുമുള്ള വെളിപ്പെടുത്തലുമായി സംവിധായകന്‍ കെ രാധാകൃഷ്ണന്‍ രംഗത്തെത്തി.

പാലക്കാട് പ്രസ് ക്ലബ്ബില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് രാധാകൃഷ്ണന്‍ ഇക്കാര്യം പറഞ്ഞത്. വീമ്ബ് എന്ന സിനിമയുടെ പ്രചരണത്തിന് വേണ്ടി താനും സുഹൃത്തുക്കളും ചേര്‍ന്ന് രണ്ടു മൂന്നുദിവസം മുമ്ബാണ് വീഡിയോ പ്രചരിപ്പിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആധികാരികത ഇല്ലാത്ത വീഡിയോകളും മറ്റും സാമൂഹികമാധ്യമങ്ങളിലൂടെ എങ്ങനെയാണ് വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്നത് എന്ന് തെളിയിക്കാനായിരുന്നു ഇങ്ങനെ ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. വീഡിയോയില്‍ കാണുന്ന മുത്തശ്ശിയായി അഭിനയിച്ച കൂനത്തറ രാജലക്ഷ്മി അമ്മയും രാധാകൃഷ്ണനൊപ്പം വാര്‍ത്താ സമ്മേളനത്തില്‍ എത്തിയിരുന്നു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top