×

ആത്മപ്ലസ് ഫാം ഫീൽഡ് സ്കൂൾ സമാപിച്ചു.

വെള്ളിയാമറ്റം: കാർഷിക വികസന – കർഷക ക്ഷേമ ബോർഡ് പഞ്ചായത്തുകളിൽ നടപ്പിലാക്കുന്ന ആത്മ പ്ലസ് ഫാം ഫീൽഡ് സ്കൂളിന്റെ വെള്ളിയാമറ്റം പഞ്ചായത്ത് തല പരിപാടി സമാപിച്ചു. കൃഷി അനുബന്ധ മേഖലകളിൽ കഴിഞ്ഞ ആറ് ആഴ്ചകളിലായി സെമിനാറുകൾ നടന്നു വരികയായിരുന്നു. വെളളിയാമറ്റം കൃഷി ഓഫീസറുടെ നേതൃതത്തിൽ സംഘടിപ്പിച്ച ഫാം സ്കൂളിൽ Dr. അനു സുധാകരൻ പശു വളർത്തൽ, Dr. സൗമ്യ ഐ.എസ്. പന്നി വളർത്തൽ, Dr. രാഹുൽ എസ്. ഹൈടെക്ക് കൃഷി രീതി, റിയ.പി. ആൽബിൻ മീൻ വളർത്തൽ, Dr.പി.വി. ഗീതമ്മ ആടുവളർത്തൽ, കൃഷി ഓഫിസർ അശ്വതി ദേവ് പച്ചക്കറി കൃഷിയും കീട രോഗനിയന്ത്രണവും തുടങ്ങിയ വിഷയങ്ങളിൽ ക്ലാസ്സുകളെടുത്തു. കൂവക്കണ്ടത്തു നടന്ന സമാപന സമ്മേളനം വാർഡ് മെമ്പർ മോഹൻദാസ് പുതുശ്ശേരി ഉത്ഘാടനം ചെയ്തു . പഞ്ചായത്തംഗം ലളിതമ്മവിശ്വനാഥൻ, കൃഷി ഓഫീസർ അശ്വതി ദേവ് തുടങ്ങിയവർ പങ്കെടുത്തു. ചടങ്ങിൽ തുടർച്ചയായി ആറ് ആഴ്ചകളിലെ ക്ലാസുകളിൽ പങ്കെടുത്ത കർഷകർക്ക് പ്രോത്സാഹന സമ്മാനങ്ങളും വിതരണം ചെയ്തു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top