×

ശിശു സൗഹൃദ കോടതികള്‍ സ്ഥാപിക്കാന്‍ സുപ്രീം കോടതിയുടെ നിര്‍ദേശം

ന്യൂഡല്‍ഹി: പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്കെതിരേയുള്ള കേസുകള്‍ക്കായി ചൈല്‍ഡ് ഫ്രണ്ട്ലി(ശിശു സൗഹൃദ) കോടതികള്‍ സ്ഥാപിക്കാന്‍ ഹൈക്കോടതികള്‍ക്ക് സുപ്രീം കോടതിയുടെ നിര്‍ദേശം.

എല്ലാ ജില്ലകളിലും ഇത്തരം കോടതികള്‍ സ്ഥാപിക്കുന്നതിനു ഗൗരവമായി പരിഗണന നല്‍കണമെന്നും ജസ്റ്റീസുമാരായ മദന്‍ ബി. ലോകുര്‍, ദീപക് ഗുപ്ത എന്നിവരുടെ ബെഞ്ച് ഹൈക്കോടതി ചീഫ് ജസ്റ്റീസുമാരോടു നിര്‍ദേശിച്ചു.

ലൈംഗീക പീഡനങ്ങളില്‍ നിന്നു കുട്ടികളെ സംരക്ഷിക്കുന്നതിനുള്ള 2012-ലെ നിയമം, ശൈശവ വിവാഹ നിരോധന നിയമം, ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ ലൈംഗീക പീഡനവുമായി ബന്ധപ്പെട്ടവ തുടങ്ങിയ ജുവനൈല്‍ ജസ്റ്റീസ് നിയമത്തിന്റെ പരിധിയില്‍ വരുന്ന കേസുകളില്‍ ഇരകളോടും സാക്ഷികളോടും സൗഹാര്‍ദവും മൃദുവുമായ സമീപനമാണ് സ്വീകരിക്കേണ്ടത്.

അന്വേഷണത്തിലും വിചാരണയിലും അതീവ ഗൗരവമായും ശ്രദ്ധാപൂര്‍വവും ഇത് ഉറപ്പാക്കേണ്ടതുമുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി.അത്തരം പരിഗണനകള്‍ മറ്റ് കോടതികളില്‍ ലഭ്യമാകുന്നില്ലെന്ന പൊതു വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഈ നിര്‍ദേശമെന്നും കോടതി വ്യക്തമാക്കി.

മുഴുവന്‍ വാര്‍ത്തകള്‍

    എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

    വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

    ×
    Top