×

വേനല്‍ക്കാലത്ത് പവര്‍കട്ടും ലോഡ്ഷെഡ്ഡിംഗും ഉണ്ടാകില്ലെന്ന് എം എം മണി

തിരുവനന്തപുരം: ഈ വേനല്‍ കാലത്തും സംസ്ഥാനത്ത് പവര്‍കട്ടും ലോഡ് ഷെഡ്ഡിംഗും ഉണ്ടാകില്ലെന്ന് വൈദ്യുതി മന്ത്രി എംഎം മണി.

ഇതിനുവേണ്ട മുന്‍കരുതലുകള്‍ എടുക്കാനും ശക്തമായ നടപടി സ്വീകരിക്കാനും ബോര്‍ഡിനും ഉദ്യോഗസ്ഥര്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

പവര്‍ കട്ടും ലോഡ് ഷെഡ്ഡിംഗും ഇല്ലാത്ത കേരളം എന്നത് കേരള സര്‍ക്കാരിന്റെ പ്രഖ്യാപിത നയങ്ങളില്‍ ഒന്നാണ്.കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് നിര്‍മ്മാണം നിര്‍ത്തിവയ്ക്കപ്പെട്ട എല്ലാ വൈദ്യുത ഉല്‍പ്പാദന പദ്ധതികളും തടസങ്ങള്‍ നീക്കി നിര്‍മ്മാണം പുനരാരംഭിക്കാനും യുദ്ധകാലാടിസ്ഥാനത്തില്‍ പണി പൂര്‍ത്തീകരിക്കാനുമുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

സാധ്യമായ എല്ലാ സ്രോതസുകളും ഉപയോഗപ്പെടുത്താന്‍ നടപടികള്‍ സ്വീകരിക്കും. കാറ്റ്, സോളാര്‍, ചെറുകിട ജലവൈദ്യുത പദ്ധതികള്‍ എന്നിവയ്ക്ക് പ്രത്യേകം ഉന്നല്‍ നല്‍കുമെന്നും മന്ത്രി പറഞ്ഞു

മുഴുവന്‍ വാര്‍ത്തകള്‍

    എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

    വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

    ×
    Top