×

വിദേശ എം.ബി.ബി.എസിന്​ ‘നീറ്റ്​’ നിര്‍ബന്ധം

ന്യൂ​ഡ​ല്‍​ഹി: ദേ​ശീ​യ യോ​ഗ്യ​ത പ്ര​വേ​ശ​ന പ​രീ​ക്ഷ​യാ​യ ‘നീ​റ്റ്​’ പാ​സാ​യ​വ​ര്‍​ക്ക്​ മാ​ത്ര​മാ​യി വി​ദേ​ശ എം.​ബി.​ബി.​എ​സ്​ പ​ഠ​നാ​വ​സ​രം പ​രി​മി​ത​പ്പെ​ടു​ത്തി. നീ​റ്റ്​ പാ​സാ​കാ​ത്ത​വ​രെ മ​റ്റു രാ​ജ്യ​ങ്ങ​ളി​ല്‍ മെ​ഡി​ക്ക​ല്‍ കോ​ഴ്​​സി​ല്‍ ചേ​രാ​ന്‍ അ​നു​വ​ദി​ക്കി​ല്ല. ഇൗ ​വ​ര്‍​ഷം മേ​യ്​ മു​ത​ല്‍ വ്യ​വ​സ്​​ഥ ബാ​ധ​ക​മാ​ണ്. പ്ര​വേ​ശ​ന പ​രീ​ക്ഷ ച​ട്ടം ഭേ​ദ​ഗ​തി ചെ​യ്യാ​നു​ള്ള മെ​ഡി​ക്ക​ല്‍ കൗ​ണ്‍​സി​ല്‍ ഒാ​ഫ്​ ഇ​ന്ത്യ​യു​ടെ നി​ര്‍​ദേ​ശം ആ​രോ​ഗ്യ മ​ന്ത്രാ​ല​യം അം​ഗീ​ക​രി​ച്ചു. കേ​ര​ള​ത്തി​ല്‍​നി​ന്ന്​ 2000ത്തോ​ളം പേ​ര്‍ അ​ട​ക്കം ഇ​ന്ത്യ​യി​ല്‍​നി​ന്ന്​ പ്ര​തി​വ​ര്‍​ഷം 7000ത്തി​ല്‍​പ​രം കു​ട്ടി​ക​ള്‍ മെ​ഡി​ക്ക​ല്‍ പ​ഠ​ന​ത്തി​ന്​ വി​ദേ​ശ​ത്തു പോ​കു​ന്നു​ണ്ട്. മി​ക്ക​വ​രും റ​ഷ്യ​യി​ലും ചൈ​ന​യി​ലു​മാ​ണ്​ പോ​കു​ന്ന​ത്.

ഇ​ന്ത്യ​യി​ല്‍ എം.​ബി.​ബി.​എ​സി​നു ചേ​രാ​ന്‍ നീ​റ്റ്​ പാ​സാ​ക​ണ​മെ​ന്നാ​ണ്​ 2016 മു​ത​ല്‍ വ്യ​വ​സ്​​ഥ. പു​റ​ത്ത്​ മെ​ഡി​ക്ക​ല്‍ പ​ഠ​നം ക​ഴി​ഞ്ഞ്​ വ​രു​ന്ന​വ​ര്‍​ക്ക്​​ ഇ​ന്ത്യ​യി​ല്‍ പ്രാ​ക്​​ടീ​സ്​ ചെ​യ്യ​ണ​മെ​ങ്കി​ല്‍ ഫോ​റി​ന്‍ മെ​ഡി​ക്ക​ല്‍ ​ഗ്രാ​ജ്വേ​റ്റ്​ പ​രീ​ക്ഷ (എ​ഫ്.​എം.​ജി.​ഇ) പാ​സാ​ക​ണം. വേ​ണ്ട​ത്ര യോ​ഗ്യ​ത​യി​ല്ലാ​ത്ത​വ​ര്‍​ക്ക്​ പു​റം​നാ​ടു​ക​ളി​ല്‍ പ​ഠ​നാ​വ​സ​രം കി​ട്ടു​ന്നു​വെ​ന്ന്​ ക​ണ്ട​തി​നെ തു​ട​ര്‍​ന്നാ​ണ്​ വി​ദേ​ശ പ​ഠ​ന​ത്തി​നും നീ​റ്റ് നി​ര്‍​ബ​ന്ധ​മാ​ക്കു​ന്ന​ത്. ഇ​പ്പോ​ള്‍ പു​റം​പ​ഠ​ന​ത്തി​ന്​ പോ​കാ​ന്‍ മെ​ഡി​ക്ക​ല്‍ കൗ​ണ്‍​സി​ല്‍ ഒാ​ഫ്​ ഇ​ന്ത്യ​യി​ല്‍​നി​ന്നു​ള്ള ‘എ​സ​ന്‍​ഷ്യാ​ലി​റ്റി സ​ര്‍​ട്ടി​ഫി​ക്ക​റ്റ്​’ മ​തി. ഇ​നി നീ​റ്റ്​ പാ​സാ​കാ​തെ നോ ​ഒ​ബ്​​ജ​ക്​​ഷ​ന്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റ്​ (എ​ന്‍.​ഒ.​സി) കി​ട്ടി​ല്ല. ഇ​ക്കൊ​ല്ലം മേ​യ്​ ആ​റി​നാ​ണ്​ നീ​റ്റ്.

വി​ദേ​ശ​ത്ത്​ പ​ഠി​ച്ച്‌​ തി​രി​ച്ചു​വ​രു​ന്ന​വ​ര്‍ വി​ദേ​ശ മെ​ഡി​ക്ക​ല്‍ ബി​രു​ദ​ക്കാ​ര്‍​ക്കു​ള്ള പ​രീ​ക്ഷ​യാ​യ എ​ഫ്.​എം.​ജി.​ഇ എ​ഴു​തു​േ​മ്ബാ​ള്‍ പ​ര​മാ​വ​ധി 15 ശ​ത​മാ​നം പേ​ര്‍ മാ​ത്ര​മാ​ണ്​ പാ​സാ​കു​ന്ന​തെ​ന്ന്​ ആ​രോ​ഗ്യ മ​ന്ത്രാ​ല​യ വൃ​ത്ത​ങ്ങ​ള്‍ വി​ശ​ദീ​ക​രി​ച്ചു. ഇൗ ​പ​രീ​ക്ഷ പാ​സാ​കാ​തെ​ത്ത​ന്നെ ​നി​യ​മ​വി​​രു​ദ്ധ​മാ​യി പ്രാ​ക്​​ടീ​സ്​ തു​ട​ങ്ങു​ന്ന സം​ഭ​വ​ങ്ങ​ളു​മു​ണ്ട്. ഇ​ത്​ ആ​പ​ത്​​ക​ര​മാ​ണ്. അ​തു​കൊ​ണ്ട്​ യോ​ഗ്യ​രാ​യ കു​ട്ടി​ക​ള്‍ മാ​ത്രം വി​ദേ​ശ​ത്തു പ​ഠി​ക്കാ​ന്‍ പോ​യാ​ല്‍ മ​തി എ​ന്നാ​ണ്​ തീ​രു​മാ​നം.

മുഴുവന്‍ വാര്‍ത്തകള്‍

    എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

    വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

    ×
    Top