×

പിഎഫ് പലിശനിരക്ക് 8.55 ശതമാനമായി കേന്ദ്രസര്‍ക്കാര്‍ കുറച്ചു

ന്യൂഡല്‍ഹി: പ്രൊവിഡന്റ് ഫണ്ട് നിക്ഷേപത്തിലുള്ള പലിശ നിരക്ക് കേന്ദ്ര സര്‍ക്കാര്‍ കുറച്ചു. കഴിഞ്ഞ വര്‍ഷം 8.65 ശതമാനമുണ്ടായിരുന്നത് 8.55 ശതമാനമായാണ് കുറച്ചത്.

എംപ്ലോയിസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ കേന്ദ്ര ട്രസ്റ്റ് ബോഡി യോഗത്തിലാണ് ഈ തീരുമാനം. ഇതിലൂടെ ഇപിഎഫ്‌ഒയ്ക്ക് 586 കോടിയുടെ മിച്ചമുണ്ടാകുമെന്നും കേന്ദ്ര ധനമന്ത്രാലയം ബോര്‍ഡ് തീരുമാനം അംഗീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സെന്‍ട്രല്‍ ട്രസ്റ്റ് ബോര്‍ഡ് യോഗത്തിനു ശേഷം കേന്ദ്ര തൊഴില്‍ മന്ത്രി സന്തോഷ് ഗാംഗ്വാര്‍ അറിയിച്ചു.

മുഴുവന്‍ വാര്‍ത്തകള്‍

    എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

    വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

    ×
    Top