×

നാളെ മുതല്‍ മത്സ്യബന്ധന ബോട്ടുകള്‍ അനിശ്ചിതകാല പണിമുടക്കിലേക്ക്

സംസ്ഥാനത്തെ മുഴുവന്‍ ഹാര്‍ബറുകളും നാളെ മുതല്‍ അടച്ചിരുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

ബോട്ട് ഓണേഴ്സ് അസോസിയേഷന്റെയും വിവിധ മത്സ്യത്തൊഴിലാളി സംഘടനകളുടെയും നേതൃത്വത്തിലാണ് പണിമുടക്ക്. ഡീസല്‍ വില കുതിച്ചുയരുന്ന സാഹചര്യത്തില്‍ മത്സ്യബന്ധന യാനങ്ങള്‍ക്ക് ഡീസല്‍ സബ്സിഡി ഏര്‍പ്പെടുത്തുക., ചെറു മത്സ്യങ്ങളെ പിടിക്കുന്നതിന്റെ പേരില്‍ ചുമത്തുന്ന അമിതമായ പിഴ ഒഴിവാക്കുക എന്നീങ്ങനെ ഏഴോളം ആവശ്യങ്ങളുമായാണ് പണിമുടക്ക്.

നീണ്ടകര ഉള്‍പ്പെടെയുള്ള ഹാര്‍ബറുകളുടെ പ്രവര്‍ത്തനം പൂര്‍ണ്ണമായും സ്തംഭിക്കുമെന്ന് ബോട്ട് ഓണേഴ്സ് അസോസിയേഷന്‍ അറിയിച്ചു. പണിമുടക്ക് പ്രഖ്യാപിച്ച സാഹചര്യത്തില്‍ കടലില്‍ മത്സ്യബന്ധനം നടത്തിക്കൊണ്ടിരിക്കുന്ന മുഴുവന്‍ യന്ത്രവത്കൃത ബോട്ടുകളും ഇന്ന് വൈകിട്ടോടെ തീരത്ത് എത്തിക്കണമെന്ന് ബോട്ട് ഓണേഴ്സ് അസോഷിയേഷന്‍ അറിയിച്ചിട്ടുണ്ട്.

മുഴുവന്‍ വാര്‍ത്തകള്‍

    എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

    വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

    ×
    Top