×

ഓർക്കുക, ദൈന്യരുമുണ്ട് ഭിക്ഷ യാചിക്കുന്നവരിൽ

വർഷം 1999. കണ്ണൂർ റെയിൽവേ സ്റ്റേഷൻ.തീവണ്ടി വന്നു നിന്നിട്ടേയുള്ളൂ…പതിവിലും തിരക്ക്…തിരക്കിനിടയിലും എല്ലാവരുമത് ശ്രദ്ധിക്കുന്നുണ്ട്. ആറു വയസ്സുള്ളൊരു സുന്ദരിക്കുട്ടി. വെളുത്തു തുടുത്ത അവളുടെകൂടെ ഒരു വൃദ്ധൻ… രോഗബാധിതൻ. എല്ലാരുടേയും കണ്ണുകളിൽ സംശയം. ആ കുഞ്ഞിനെ തട്ടിക്കൊണ്ടുവരുന്നതാണോ; ഭിക്ഷാടനത്തിനായി…അടുത്തുനിന്നവർ കുട്ടിയോട് ചോദിച്ചു… ആരാഇത് ???…അച്ഛൻ എന്നുമാത്രം മറുപടി. വിശ്വസിക്കാൻ പറ്റാത്തത്… സംശയം നീങ്ങാത്തവർ പോലീസിനെ വിളിച്ചു. ചുറ്റുമുള്ളവരുടെ ചോദ്യം ചെയ്യലിൽ വൃദ്ധനും കരഞ്ഞാവർത്തിച്ചു- ഇതെന്റെ മോളാണ്; ഞാനാർക്കും എന്റെ മോളെ തരില്ല… അയാൾ കുഞ്ഞിനെ മാറോടു ചേർത്ത് തേങ്ങി… അപ്പോഴേക്കും പോലീസ് വന്നു… കുഞ്ഞിനേയും വൃദ്ധനേയും ടൗൺ സ്റ്റേഷനിലേക്ക് മാറ്റി… രാത്രി വരെ നീണ്ട ചോദ്യം ചെയ്യൽ. കുഞ്ഞിന്റെ കണ്ണുകളിൽ ഭീതിയും കണ്ണുനീരും. കുഷ്ഠം പോലെ ചൊറിയുള്ള വൃദ്ധനെ മുറുകെ പിടിച്ചവൾ ഒരു മൂലയിലിരുന്നു. കാക്കിയെ ഭീതിയോടെ നോക്കി… ഒടുവിൽ രാത്രിയോടെ മനസ്സിലായി, അവൾ ആ വൃദ്ധന്റെ മകൾ തന്നെ…


ഭിക്ഷാടന മാഫിയയിൽ കേരള ജനത പരിഭ്രാന്തിയിൽ ആവുമ്പോൾ ഇങ്ങനെ ഒരു മറുവശംകൂടിയുണ്ട്.പലയിടത്തും സംഘർഷങ്ങൾ നടക്കുകയാണ് .സ്വന്തം മകനെയും കൊണ്ട് അച്ഛൻ പോവുന്നത് കണ്ട് ഭിക്ഷാടകനാണെന്ന് തെറ്റിദ്ധരിച്ച സംഭവം,കൈകുഞ്ഞുമായി ഭിക്ഷാടനത്തിനിറങിയ അമ്മ യുടെ കൈകളിൽ നിന്ന് കുഞ്ഞിനെ അടർത്തി മാറ്റിയപ്പോൾ അലറികരഞ്ഞ ആ അമ്മ യുടെ വേദന ഇ അടുത്ത് സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു. ഒന്ന് നമ്മൾ ഓർക്കേണ്ടതുണ്ട് ,ഒന്നിനും വകയില്ലാത്ത ഒരുനേരത്തെ അന്നത്തിനുപോലും വകയില്ലാത്ത ഒട്ടേറെ നിഷ്‌കളങ്കരായ ഭിക്ഷാടകരെ …

ഭിക്ഷാടന സംഘങ്ങൾ കുട്ടികളെ തട്ടിക്കൊണ്ടുപോകാൻ സംസ്ഥാനത്ത് എത്തിയെന്ന നവമാധ്യമങ്ങളിലെ പ്രചരണങ്ങളില്‍ ആശങ്ക വേണ്ട എന്ന് മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ടെങ്കിലും തെറ്റായ വാർത്തകൾ നവ മാധ്യങ്ങൾ വഴി പ്രചരിക്കുന്നത് മൂലം പലയിടത്തും സംഘർഷങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. ഇക്കാര്യത്തില്‍ ജാഗ്രത പുലര്‍ത്താന്‍ സംസ്ഥാന പോലീസ് മേധാവിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ജനങ്ങളുടെ ആശങ്ക പൂര്‍ണ്ണമായും ദൂരീകരിക്കാന്‍ പട്രോളിംഗ് ശക്തമാക്കാനും ഭിക്ഷാടന സംഘങ്ങളെ നിരീക്ഷിക്കാനും പോലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ജനമൈത്രി പോലീസ് സംവിധാനം ശക്തിപ്പെടുത്തി പ്രാദേശിക വിവരശേഖരണം കാര്യക്ഷമമാക്കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

സംശയകരമായ എന്തെങ്കിലും ശ്രദ്ധയില്‍പ്പെട്ടാല്‍ ജനങ്ങള്‍ പൊലീസിനെ അറിയിക്കുകയാണ് വേണ്ടതെന്നും ,മറിച്ച് സംശയത്തിന്റെ പേരില്‍ മാത്രം ഒരാളെ പിടികൂടി മര്‍ദ്ദിക്കുകയും, അത് മൊബൈല്‍ ഫോണുകളില്‍ പകര്‍ത്തി സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിക്കുകയും ചെയ്യുന്നത് നമ്മുടേത് പോലുള്ള പരിഷ്‌കൃത സമൂഹത്തിന് ചേര്‍ന്നതലെന്നും മുഖ്യമന്ത്രി പറഞ്ഞു .

കഴിഞ്ഞ ദിവസം മലപ്പുറം ജില്ലയിലും മറ്റും സംശയത്തിന്റെ പേരിൽ മാത്രം ഇത്തരം സംഭവങ്ങൾ ഉണ്ടായി. തെറ്റായ പ്രവണതകളിലേക്ക് സമൂഹത്തെ നയിക്കാന്‍ മാത്രമേ ഇത് ഉപകരിക്കുകയുള്ളൂ.
സമൂഹത്തില്‍ അരാജകത്വം സൃഷ്ടിക്കാന്‍ ചിലര്‍ ബോധപൂര്‍വ്വമായി ഇത്തരം സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നുണ്ടോ എന്നും സംശയിക്കേണ്ടിയിരിക്കുന്നു മുഖ്യമന്ത്രി കൂട്ടിച്ചേർത്തു . പ്രാദേശിക ഭരണ സംവിധാനങ്ങള്‍, റസിഡന്‍സ് അസോസിയേഷനുകള്‍ തുടങ്ങിയവര്‍ ഇക്കാര്യത്തില്‍ ജാഗ്രത പുലര്‍ത്തണമെന്നും അദ്ദേഹം പറഞ്ഞു.

ഭിക്ഷാടന മാഫിയ ഇന്നത്തെയോ ഇന്നലത്തെയോ പ്രശ്നമല്ല. കുറെ കാലങ്ങളായി നടന്നു വരുന്ന പ്രശ്നങ്ങൾ തന്നെയാണ്.പക്ഷെ ശരിയായ രീതിയിൽ പ്രശ്നങ്ങൾ സാധൂകരിക്കാൻ കഴിഞ്ഞില്ല. ഭിക്ഷാടന മാഫിയയിൽ നിന്ന് മോചനം നേടാൻ നിയമം കർശനമാക്കിയാൽ തീർച്ചയായും മാറ്റങ്ങൾ ഉണ്ടാകും.. സ്വന്തം വീട്ട് മുറ്റത്ത് പോലും കുഞ്ഞുങ്ങൾ ഇന്ന് സുരക്ഷിതരല്ല . കേരളത്തിൽ അന്യസംസ്ഥാനക്കാരുടെ കടന്നു കയറ്റം ഒരു പരിധിവരെ തടഞ്ഞാൽ മാറ്റങൾ സംഭവിക്കാം. കേരളത്തിലെ തൊഴിലാളി വേദനം താങ്ങാവുന്നതിൽ അധികമായതാണ് ഇവരെ ആശ്രയിക്കാൻ പലരെയും നിർബന്ധമാക്കുന്നത്. അത് സ്ഥിരപ്പെടുത്തി എടുക്കാൻ മാർഗ്ഗങ്ങൾ നൽകിയാൽ കുറച്ച് പ്രശ്നങ്ങൾ ഇല്ലാതാവും.

എല്ലാ ഭിക്ഷാടകരെയും കുട്ടികളെ പിടിക്കുന്നവർ എന്ന് മുദ്രകുത്തുമ്പോൾ ഒന്ന് ഓർക്കുക ,എല്ലാരും ഒരുപോലയെല്ലെന്ന്. എന്നും പതിവായി ഭിക്ഷയാജിച്ച് എത്തുന്നവരോട് നിങ്ങൾ ചോദിച്ചിട്ടുണ്ടോ,എന്തിനാ നിങ്ങൾ ഈ വീടുകൾ കയറിയിറങ്ങുന്നതെന്ന് . അവർക്കും ഉണ്ടാവും ഒരു കഥ പറയാൻ . പഴയ നിറമില്ലാത്ത കഥ…..അച്ഛനെയും അമ്മയെയും നോക്കാൻ ആവില്ലെന്ന് പറഞ്ഞ് മക്കളുപേക്ഷിച്ച അല്ലെങ്കിൽ മക്കളുടെ ക്രൂരതയ്ക്ക് മുന്നിൽ നിന്ന് കൊടുക്കാനാവാതെ വീടുവിട്ടിറങ്ങിയ അച്ഛനമ്മമാരുടെ കഥ …

 

അപർണ മുരളീധരൻ

മുഴുവന്‍ വാര്‍ത്തകള്‍

    എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

    വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

    ×
    Top