×

സി.പി.എം അക്രമം: ഡല്‍ഹി എ.കെ.ജി ഭവന് മുന്നില്‍ ആര്‍.എം.പി സമരത്തിന്

കോഴിക്കോട്: ഒഞ്ചിയം മേഖലയിലെ സി.പി.എം അക്രമ സംഭവങ്ങളില്‍ പ്രതിഷേധിച്ച്‌ പാര്‍ട്ടി ആസ്ഥാനമായ ഡല്‍ഹി എ.കെ.ജി ഭവന് മുന്നില്‍ ആര്‍.എം.പി സമരം നടത്തും. ആര്‍.എം.പി നേതാവ് കെ.കെ രമയുടെ നേതൃത്വത്തില്‍ ഈ മാസം 21നാണ് സമരം നടക്കുക.

ജനാധിപത്യ പ്രവര്‍ത്തന സ്വാതന്ത്ര്യവും ജീവിക്കാനള്ള അവകാശത്തിനുമായാണ് സമരം നടത്തുന്നതെന്ന് കെ.കെ. രമ മാധ്യമങ്ങളോട് പറഞ്ഞു. അക്രമികള്‍ക്കെതിരെ സര്‍ക്കാര്‍ നടപടി എടുക്കുന്നില്ല. സംഭവത്തിലുള്ള ടി.കെ രജീഷിന്‍റെ പങ്കും അന്വേഷിക്കണമെന്നും രമ ആവശ്യപ്പെട്ടു.

തനിക്കെതിരെയുള്ള സി.പി.എം സൈബര്‍ ആക്രമണത്തില്‍ പരാതി നല്‍കില്ല. സ്ത്രീകള്‍ ഒന്നിച്ച്‌ നിന്ന് ഇതിനെ നേരിടണം. വനിതാ കമീഷന്‍ സ്വയം കേസെടുക്കേണ്ടതാണെന്നും കെ.കെ രമ ചൂണ്ടിക്കാട്ടി.

മുഴുവന്‍ വാര്‍ത്തകള്‍

    എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

    വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

    ×
    Top