×

സംസ്ഥാനത്ത് നഴ്സുമാരുടെ പണിമുടക്ക് ഇന്ന്

തൃശൂര്‍: ചേര്‍ത്തല കെ.വി.എം ആശുപത്രിയിലെ സമരക്കാര്‍ക്കെതിരെ കഴിഞ്ഞ ദിവസം പൊലീസ് ലാത്തി വീശിയതില്‍ പ്രതിഷേധിച്ച്‌ സംസ്ഥാനത്ത് ഇന്ന് നഴ്സ്മാരുടെ പണിമുടക്ക്. ചേര്‍ത്തലയില്‍ നടക്കുന്ന പ്രതിഷേധത്തില്‍ അര ലക്ഷം നഴ്സുമാര്‍ പങ്കെടുക്കും. രാവിലെ ഏഴ് മുതലാണ് ചേര്‍ത്തല സമരപന്തലിന് മുന്നില്‍ ഐക്യദാര്‍ഢ്യസംഗമം ആരംഭിക്കുക. ഇത്രയേറെ ആളുകളെത്തുന്നത് ദേശീയപാതയിലെ ഗതാഗതം സ്തംഭിപ്പിക്കും.

അറസ്റ്റുണ്ടായാല്‍ ആരും ജാമ്യം തേടില്ലെന്ന മുന്നറിയിപ്പാണ് സമരത്തിന് നേതൃത്വം നല്‍കുന്ന യുഎന്‍എ നല്‍കിയിരിക്കുന്നത്. സംസ്ഥാനത്ത് യുഎന്‍എ യൂണിറ്റുകളുള്ള ആയിരക്കണക്കിന് ആശുപത്രികളിലാണ് പണിമുടക്ക് നോട്ടീസ് നല്‍കിയിട്ടുള്ളത്.

മുഴുവന്‍ വാര്‍ത്തകള്‍

    എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

    വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

    ×
    Top