×

രാഷ്ട്രീയത്തില്‍ തന്റെ മാര്‍ഗദര്‍ശി മുഖ്യമന്ത്രി പിണറായി വിജയൻ -കമൽഹാസൻ

രാഷ്ട്രീയ പ്രവേശനത്തിനുള്ള തന്റെ തീരുമാനത്തിന് ആദ്യം പിന്തുണ നല്‍കിയത് പിണറായി ആണെന്നും തമിഴ് പ്രസിദ്ധീകരണമായ ആനന്ദവികടനില്‍ എഴുതിയ പ്രതിവാര പംക്തിയില്‍ കമല്‍ ഹാസന്‍ പറയുന്നു.

‘രാഷ്ട്രീയമായ സംശയങ്ങള്‍ ദൂരീകരിച്ചത് പിണറായി വിജയന്‍ ആയിരുന്നു. രാഷ്ട്രീയ പ്രവേശനത്തിന് ആദ്യം പിന്തുണ നല്‍കിയതും അദ്ദേഹമായിരുന്നു. മറ്റു രാഷ്ട്രീയ നേതാക്കളുമായും ആശയവിനിമയം നടത്തിയിരുന്നു. എന്റെ പാര്‍ട്ടിക്കൊപ്പം അവരെ കൂടി ചേര്‍ക്കുന്നതിനുവേണ്ടി ആയിരുന്നില്ല അത്. മറിച്ച്‌, അവരുടെ രാഷ്ട്രീയ രംഗത്തെ അനുഭവ സമ്ബത്ത് ഉള്‍ക്കൊള്ളുന്നതിനായിരുന്നു’- കമല്‍ ഹാസന്‍ പറയുന്നു.

കഴിഞ്ഞ സെപ്റ്റംബറില്‍ കേരളത്തിലെത്തിയ കമല്‍ ഹാസന്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍, മമത ബാനര്‍ജി തുടങ്ങിയവരുമായും കമല്‍ ചര്‍ച്ചകള്‍ നടത്തി.

മുഴുവന്‍ വാര്‍ത്തകള്‍

    എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

    വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

    ×
    Top