×

രജനിയുടെ നിറം കാവിയാകില്ലെന്ന് വിശ്വസിക്കുന്നു -കമല്‍ഹാസന്‍

ഹര്‍വാര്‍ഡ്: രജനീകാന്തിന്‍റെ രാഷ്ട്രീയം കാവിയാകില്ലെന്ന് വിശ്വസിക്കുന്നതായി കമല്‍ഹാസന്‍. ഹര്‍വാര്‍ഡ് കെന്നഡി സ്കൂളില്‍ നടന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്ന കമല്‍ഹാസന്‍.

ഞങ്ങളുടെ സമീപനം വ്യത്യസ്തമാണ്. രജനികാന്തിന്‍െറ രാഷ്ട്രീയം കാവിയാകില്ലെന്ന് കരുതുന്നു. എന്റെ സിനിമകള്‍ എന്‍െറ സഹതാരങ്ങളില്‍ നിന്ന് വ്യത്യസ്തമാണ്. ഞാന്‍ രാഷ്ട്രീയത്തിലും വ്യത്യസ്തനാകണം-കമല്‍ പറഞ്ഞു. തമിഴ്നാട്ടിലെ വിവിധ പ്രശ്നങ്ങളെ പറ്റി താരം ചടങ്ങില്‍ സംസാരിച്ചു.

വേണ്ടി വന്നാല്‍ രജനിക്കൊപ്പം തെരഞ്ഞെടുപ്പിനായി കൈകോര്‍ക്കുമെന്ന് കമല്‍ഹാസ്സന്‍ നേരത്തേ വ്യക്തമാക്കിയിരുന്നു. ഫെബ്രുവരി 21ന് രാമേശ്വരത്ത് വെച്ച്‌ കമല്‍ഹാസന്‍ തന്റെ പാര്‍ട്ടിയുടെ പ്രഖ്യാപനം നടത്തുക. നാളെ നമ്മാടെ( നാളെ നമ്മുടേത്) എന്ന പേരില്‍ താരം തമിഴ്നാട്ടില്‍ യാത്ര സംഘടിപ്പിക്കുന്നുണ്ട്.

മുഴുവന്‍ വാര്‍ത്തകള്‍

    എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

    വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

    ×
    Top