×

ഫോ​േട്ടാഗ്രാഫർക്ക്​ നേരെ കൈയേറ്റം; ശിക്ഷണ നടപടി നടപടി വേണം: അഷ്​റഫ്​ വട്ടപ്പാറ, എം.എൻ സുരേഷ്

തൊടുപുഴ: കേരള കൗമുദി ഫോട്ടോഗ്രാഫര്‍ വിനയചന്ദ്രനെ (ബാബു സൂര്യ) തൊടുപുഴ കെ.എസ്​.ആർ.ടി.സി ഡിപ്പോയിലെ ഡ്രൈവര്‍ ബിനു പരസ്യമായി അധിക്ഷേപിക്കുകയും കൈയേറ്റത്തിന്‌ മുതിരുകയും ചെയ്​ത സംഭവത്തിൽ പത്ര പ്രവർത്തക യൂനിയൻ ജില്ല കമ്മിറ്റി പ്രതിഷേധിച്ചു.  സ്​റ്റേഷൻ മാസ്​റ്ററുമായി സംസാരിച്ചു നിന്ന ഫോ​േട്ടാ ഗ്രാഫർക്ക്​ നേരെ ഒരു പ്രകോപനവും കൂടാതെ കൈയേറ്റത്തിന്​ മുതിരുകയായിരുന്നു. തിരുവന്തപുരത്തേക്ക്​ പോകാൻ സ്​റ്റാൻഡിൽ എത്തിയതായിരുന്നു വിനയ ചന്ദ്രൻ.  ഡ്രൈവർക്കെതിരെ മാതൃകാപരമായ ശിക്ഷണ നടപടി സ്വീകരിക്കണമെന്ന്​ പ്രസിഡൻറ്​ അഷ്​റഫ്​ വട്ടപ്പാറ, സെക്രട്ടറി എം.എൻ സുരേഷ്​ എന്നിവർ ആവശ്യപ്പെട്ടു.

മുഴുവന്‍ വാര്‍ത്തകള്‍

    എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

    വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

    ×
    Top