×

പി. ചിദംബരത്തിന്റെ വീട്ടില്‍നിന്ന് സിബിഐയുടെ രഹസ്യ റിപ്പോര്‍ട്ട് ലഭിച്ചെന്ന് എഎന്‍ഐ

ജനുവരി 13ന് ചിദംബരത്തിന്റെ വീട്ടില്‍ നടത്തിയ പരിശോധനയിലാണ് രേഖകള്‍ കണ്ടെടുത്തതെന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ .എയര്‍സെല്‍-മാക്സിസ് കേസുമായി ബന്ധപ്പെട്ട് മുദ്രവെച്ച കവറില്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച രേഖകളാണ് കണ്ടെത്തിയത്.

സംഭവത്തില്‍ സിബിഐ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. രഹസ്യ റിപ്പോര്‍ട്ട് എങ്ങനെ ചിദംബരത്തിന്റെ വീട്ടിലെത്തി എന്നതാണ് അന്വേഷണത്തിന് വിധേയമാക്കുക.വീട്ടില്‍നിന്ന് കണ്ടെടുത്തത് റിപ്പോര്‍ട്ടിന്റെ ഒപ്പ് രേഖപ്പെടുത്താത്ത പകര്‍പ്പാണെന്ന് എന്‍ഫോഴ്സ്മെന്റ്  വ്യക്തമാക്കി .

കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് ചോര്‍ന്നതാകാമെന്നാണ് സംശയം . എന്‍ഫോഴ്സ്മെന്റ് സിബിഐയെ ഇക്കാര്യം അറിയിച്ചിട്ടുള്ളതായും രേഖയുടെ ഉള്ളടക്കം സിബിഐ സ്ഥിരീകരിച്ചുവരികയാണെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.

.

മുഴുവന്‍ വാര്‍ത്തകള്‍

    എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

    വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

    ×
    Top