×

താനിങ്ങനെ കിടക്കും, കാശുള്ളവന്‍ രക്ഷപ്പെടും. ഇപ്പോള്‍ ഈ കേസില്‍ താന്‍ മാത്രം ; പള്‍സര്‍ സുനി മാധ്യമങ്ങളോട്

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കാശുള്ളവന്‍ രക്ഷപ്പെടുമെന്ന് മുഖ്യപ്രതി പള്‍സര്‍ സുനി. അങ്കമാലി ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് സുനി ഇക്കാര്യം പറഞ്ഞത്.

താനിങ്ങനെ കിടക്കും, കാശുള്ളവന്‍ രക്ഷപ്പെടും. ഇപ്പോള്‍ ഈ കേസില്‍ താന്‍ മാത്രമായെന്നും പള്‍സര്‍ സുനി മാധ്യമങ്ങളോട് പറഞ്ഞു. കേസ് വിചാരണക്കായി സെഷന്‍സ് കോടതിയിലേക്ക് മാറ്റുന്നതിന് മുമ്ബ് എല്ലാ പ്രതികളും ഹാജരാകണമെന്ന് അങ്കമാലി ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതി നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ദിലീപ് ഹാജരായിരുന്നില്ല. ഇക്കാര്യം ചോദിച്ചപ്പോഴാണ് സുനിയുടെ പ്രതികരണം.

കേസില്‍ ഒന്നാം പ്രതിയാണ് പള്‍സര്‍ സുനി. കേസുമായി ബന്ധപ്പെട്ട എല്ലാ നടപടിക്രമങ്ങളും അങ്കമാലി മജിസ്ട്രേറ്റ് കോടതി പൂര്‍ത്തിയാക്കി. വിചാരണക്കായി ജില്ലാ സെഷന്‍സ് കോടതിയിലേക്ക് മാറ്റി കോടതി ഉത്തരവിറക്കി.

മുഴുവന്‍ വാര്‍ത്തകള്‍

    എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

    വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

    ×
    Top