×

കേരളത്തിലെ ജനങ്ങളെ കബളിപ്പിച്ച ബജറ്റെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

തിരുവനന്തപുരം : ധനമന്ത്രി ഡോ. തോമസ് ഐസക് അവതരിപ്പിച്ചിരിക്കുന്നത് കേരളത്തിലെ ജനങ്ങളെ കബളിപ്പിച്ച ബജറ്റെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നാലായിരം കോടി കയ്യില്‍ വെച്ച്‌ 50000 കോടിയുടെ പദ്ധതികള്‍ പ്രഖ്യാപിച്ച്‌ നാട്ടില്‍ വികസനം നടക്കുന്നുവെന്ന പ്രതീതി സൃഷ്ടിച്ച്‌ ആളുകളെ കബളിപ്പിക്കുന്ന സമീപനമാണ് ധനകാര്യമന്ത്രി ചെയ്തുകൊണ്ടിരിക്കുന്നത്. ധനമന്ത്രി ബജറ്റിന് പുറത്താണ് എല്ലാ വികസനപ്രവര്‍ത്തനവും നടത്തുന്നതെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

നിയമനനിരോധനം ഔദ്യോഗികമായി പ്രഖ്യാപിച്ച ധനകാര്യമന്ത്രിയാണ് തോമസ് ഐസക്കെന്നും പ്രതിപക്ഷനേതാവ് ആരോപിച്ചു. നടക്കാതെ പോയ പ്രഖ്യാപനങ്ങള്‍ക്ക് കഴിഞ്ഞ തവണ എംടിയെയാണ് കൂട്ടുപിടിച്ചതെങ്കില്‍ ഇത്തവണ സുഗതകുമാരി മുതല്‍ ബാലാമണിയമ്മ വരെയുള്ളവരെ മന്ത്രി കൂട്ടുപിടിച്ചിട്ടുണ്ട്.

ബജറ്റുമായി കിഫ്ബിക്ക് യാതൊരു ബന്ധമില്ല. ഇത്തവണയും കിഫ്ബിയെ ആശ്രയിച്ചുള്ള ബജറ്റായേ ഇതിനെ കാണാനാകൂ. 50000 കോടി രൂപയുടെ പദ്ധതിയാണ് കിഫ്ബിയില്‍ പ്രഖ്യാപിച്ചത്. എന്നാല്‍ പണം കൊടുത്തത് 335.6 കോടിരൂപ മാത്രമാണ്. കൊട്ടിഘോഷിക്കുന്ന കിഫ്ബിയുടെ പക്കലുള്ള പണം കഷ്ടിച്ച്‌ നാലായിരം കോടിരൂപ മാത്രമാണ് എന്നതാണ് വാസ്തവം.

മുഴുവന്‍ വാര്‍ത്തകള്‍

    എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

    വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

    ×
    Top