×

കണ്ണൂരില്‍നിന്ന് ഉഡാന്‍ സര്‍വീസ് ജൂണില്‍ തുടങ്ങും

ന്യൂഡല്‍ഹി: കണ്ണൂര്‍ വിമാനത്താവളത്തില്‍നിന്ന് ഉഡാന്‍ സര്‍വീസുകള്‍ ജൂണില്‍ തുടങ്ങും. വിമാനത്താവളം പൂര്‍ണതോതില്‍ പ്രവര്‍ത്തിച്ചുതുടങ്ങുന്നതിന് മുന്‍പുതന്നെ ചെലവുകുറഞ്ഞ ഉഡാന്‍ സര്‍വീസ് ആരംഭിക്കുമെന്ന് വ്യോമയാന സെക്രട്ടറി ആര്‍.എന്‍. ചൗബെ പാര്‍ലമെന്റിന്റെ സ്റ്റാന്‍ഡിങ് കമ്മിറ്റിയെ അറിയിച്ചു.

കണ്ണൂര്‍ വിമാനത്താവളം പരിശോധിച്ചതില്‍ ഡി.ജി.സി.എ.യ്ക്ക് പൂര്‍ണതൃപ്തിയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കണ്ണൂരില്‍നിന്ന് വിമാനസര്‍വീസുകള്‍ ആരംഭിക്കാന്‍ മാര്‍ച്ചില്‍ ഔദ്യോഗികമായി അപേക്ഷ നല്‍കേണ്ടതുണ്ട്. അന്താരാഷ്ട്ര സര്‍വീസുകള്‍ തുടങ്ങുംമുന്‍പ് ഉഡാന്‍ ആരംഭിക്കുന്നതിന് നിലവില്‍ ബുദ്ധിമുട്ടില്ല. ചൊവ്വാഴ്ച ചേര്‍ന്ന യോഗത്തില്‍ കെ.സി. വേണുഗോപാല്‍ കണ്ണൂര്‍, കോഴിക്കോട് വിമാനത്താവളങ്ങളുടെ കാര്യം ഉന്നയിച്ചപ്പോഴായിരുന്നു മറുപടി.

കണ്ണൂരില്‍നിന്ന് തിരുവനന്തപുരം, കൊച്ചി, ബെംഗളൂരു, ഹുബ്ലി, ചെന്നൈ, ഗോവ, ഡല്‍ഹി, മുംബൈ എന്നിവിടങ്ങളിലേക്കാണ് ചെലവുകുറഞ്ഞ ഉഡാന്‍ സര്‍വീസുകള്‍ തുടങ്ങുക.

കോഴിക്കോട്ട് വലിയ വിമാനങ്ങള്‍ക്ക് അനുമതി നല്‍കുന്ന കാര്യം 28-നുശേഷം തീരുമാനിക്കും. ഇപ്പോള്‍ ‘ഡി’ വിഭാഗത്തില്‍പ്പെടുന്ന വിമാനങ്ങള്‍ക്കാണ് കോഴിക്കോട്ട് അനുമതിയുള്ളത്. വലിയ ‘ഇ’ വിഭാഗം വിമാനങ്ങള്‍ക്ക് സര്‍വീസ് സാധ്യമാകുമോയെന്ന് എയര്‍പോര്‍ട്ട് അതോറിറ്റിയുടെ സമിതി പരിശോധിച്ചിരുന്നു. അതിന്റെ റിപ്പോര്‍ട്ട് ലഭിച്ചാല്‍ തീരുമാനമുണ്ടാകും

മുഴുവന്‍ വാര്‍ത്തകള്‍

    എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

    വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

    ×
    Top