×

ഉലകനായകന്റെ രാഷ്ട്രീയ പ്രഖ്യാപനം ഇന്ന്

ഇന്ന് മധുരയില്‍ വെച്ചാണ് പ്രഖ്യാപനം. വൈകിട്ട് അഞ്ചിന് ഒത്തക്കട മൈതാനിയില്‍ നടക്കുന്ന റാലിയുടെ ഒരുക്കങ്ങള്‍ വിലയിരുത്താന്‍ രാവിലെ കമല്‍ഹാസന്‍ മധുരവിമാനത്താവളത്തിലെത്തി. ആരാധകര്‍ വന്‍ സ്വീകരണമാണ് നടനു നല്‍കിയത്. വൈകിട്ട് നടക്കുന്ന പ്രഖ്യാപന സമ്മേളനത്തില്‍ പാര്‍ട്ടിയുടെ പേരും ആശയവു മുന്നോട്ട് വെക്കും. തുടര്‍ന്ന് മെതാനിയില്‍ പാര്‍ട്ടി പാതാക ഉയര്‍ത്തും. കേരളാ മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ റാലിയെ അഭിസംബോധന ചെയ്യുമെന്നും അറിയിച്ചിട്ടുണ്ട്.

രാമേശ്വരം എ.പി.ജെ അബ്ദുള്‍കലാംസ്മാരകത്തില്‍ നിന്ന് രാവിലെ 7:30 ന് ആരംഭിച്ച പര്യടനം രാമനാഥപുരം, പരമകുടി,മാനാമധുര എന്നിവിടങ്ങളിലെ പൊതുപരിപാടികളില്‍ പങ്കെടുക്കും. ദ്രാവിഡ രാഷ്ട്രീയമാകും ഉയര്‍ത്തിപ്പിടിക്കുന്നതെന്ന് വിലയിരുത്തല്‍.

മധുരയില്‍ പാര്‍ട്ടി പ്രഖ്യാപനത്തിന് പിന്തുണ അറിയിച്ച് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടുകഴിഞ്ഞു. രാഷ്ട്രപതി എ.പി.ജെ അബ്ദുള്‍ കലാമിന്റേതടക്കം ചിത്രങ്ങളും ഒപ്പമുണ്ട്.ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍, ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കുമെന്നാണ് സൂചന.

മുഴുവന്‍ വാര്‍ത്തകള്‍

    എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

    വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

    ×
    Top