×

സ്വകാര്യ ബസ് സമരത്തിനെതിരെ ഹൈകോടതിയില്‍ ഹരജി

കൊച്ചി: സംസ്ഥാനത്ത് തുടരുന്ന സ്വകാര്യ ബസ് സമരത്തിനെതിരെ ഹൈകോടതിയില്‍ ഹരജി. എസ്മ നിയമം പ്രയോഗിച്ച്‌ സമരം നടത്തുന്ന ബസുകള്‍ പിടിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് പൊതുതാല്‍പര്യ ഹരജിയാണ് കോടതിയില്‍ നല്‍കിയിട്ടുള്ളത്.

ജനങ്ങളെ ദുരിതത്തിലാക്കുന്ന സമരം നിയമവിരുദ്ധമാണ്. മോട്ടോര്‍ വാഹന നിയമപ്രകാരം നടപടി സ്വീകരിക്കണമെന്നും ഹരജിയില്‍ ആവശ്യപ്പെടുന്നു. പൊതുതാല്‍പര്യ ഹരജി ഉച്ചക്ക് 1.45ന് ഹൈകോടതി പരിഗണിക്കും.

അതേസമയം, സ്വകാര്യ ബസ് സമരം അഞ്ചാം ദിവസത്തിേലക്ക് കടന്നു. സമരം ജന ജീവിതത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. സമരം അവസാനിച്ചില്ലെങ്കില്‍ സ്കൂള്‍ കുട്ടികള്‍ക്കും പരീക്ഷാര്‍ഥികള്‍ക്കും കൂടുതല്‍ ബുദ്ധിമുട്ടുണ്ടാക്കും.

മുഴുവന്‍ വാര്‍ത്തകള്‍

    എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

    വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

    ×
    Top