×

സംസ്ഥാന വിജിലന്‍സിന്റെ സ്വതന്ത്രചുമതലയിലേക്ക് ഡിജിപി ആര്‍ ശ്രീലേഖയെ പരിഗണിക്കാന്‍ സാധ്യത.

ഇന്നു ചേരുന്ന മന്ത്രിസഭാ യോഗത്തില്‍ അന്തിമതീരുമാനം ഉണ്ടായേക്കും. ഈ മാസം 15 നുള്ളില്‍ മന്ത്രിസഭാ നടപടികള്‍ പൂര്‍ത്തിയാക്കും. വിജിലന്‍സ് എ.ഡി.ജി.പി. ഷേഖ് ദര്‍വേഷ് സാഹേബ്, എക്സൈസ് കമ്മിഷണര്‍ ഋഷിരാജ് സിങ്, ക്രൈംബ്രാഞ്ച് മേധാവി മുഹമ്മദ് യാസിന്‍ എന്നിവരെയും വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തേക്ക് സര്‍ക്കാര്‍ പരിഗണിക്കുന്നുണ്ട്.

നിലവില്‍ ജയില്‍ ഡിജിപി സ്ഥാനത്താണ് ആര്‍.ശ്രീലേഖ.വിജിലന്‍സിന്റെ ചുമതല ലഭിച്ചാലും ശ്രീലേഖ തല്‍സ്ഥാനത്ത് തുടരും. സംസ്ഥാനത്തെ ആദ്യ ഐ.പി.എസ്. ഉദ്യോഗസ്ഥയാണ് ശ്രീലേഖ.നാലുവര്‍ഷം സി.ബി.ഐ.യില്‍ സൂപ്രണ്ടായി ഇവര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഡി.ജി.പി. റാങ്ക് ലഭിക്കുന്ന കേരളത്തിലെ ആദ്യത്തെ വനിത കൂടിയാണ് ശ്രീലേഖ. 1987 ലെ ഐപിഎസ് ബാച്ചില്‍പെട്ട ശ്രീലേഖയ്ക്ക് മൂന്നുവര്‍ഷത്തോളം സര്‍വീസ് ബാക്കിയുണ്ട്.

സ്വതന്ത്രചുമതലയുള്ള മേധാവി വിജിലന്‍സിന് ഇല്ലാത്തിനാല്‍ ഹൈക്കോടതി പലതവണ സര്‍ക്കാരിനെ വിമര്‍ശിച്ചിട്ടുണ്ട്. നിലവില്‍ പൊലീസ് മേധാവിയായ ഡിജിപി ലോക്‌നാഥ് ബെഹ്‌റയാണ് വിജിലന്‍സിന്റെയുംവ ചുമതല വഹിക്കുന്നത്. ഇത് ചട്ടവിരുദ്ധമാണെന്ന് കേന്ദ്ര പെഴ്‌സണല്‍ മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ടും വന്നതോടെ സര്‍ക്കാര്‍ ഇപ്പോള്‍ പ്രതിസന്ധിയിലാണ്.

അതേസമയം, ജോലിഭാരം മൂലം വിജിലന്‍സിന്റെ ചുമതലയില്‍ നിന്ന് ഒഴിവാക്കിത്തരണമെന്ന് കാണിച്ച് സര്‍ക്കാരിനോട് ബെഹ്‌റ പലപ്രാവശ്യം ആവശ്യപ്പെടുകയും കത്ത് നല്‍കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് പുതിയ വിജിലന്‍സ് മേധാവിയെ നിയമിക്കാനുള്ള സര്‍ക്കാരിന്റെ നീക്കം.

എന്നാല്‍ വിജിലന്‍സ് മേധാവിസ്ഥാനം ഡിജിപി റാങ്കില്‍നിന്ന് എഡിജിപി റാങ്കിലേക്ക് തരംതാഴ്ത്താനും നീക്കം നടക്കുന്നുണ്ട്. മികച്ച ഉദ്യോഗസ്ഥര്‍ കേരളത്തില്‍ ഇല്ലാത്തത് ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാരിന്റെ ഈ നീക്കം.

മുഴുവന്‍ വാര്‍ത്തകള്‍

    എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

    വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

    ×
    Top