×

മലയാളത്തിന്റെ പ്രിയ എഴുത്തുകാരി മാധവിക്കുട്ടിയുടെ മുഖമണിഞ്ഞ് ഗൂഗിള്‍ ഡൂഡില്‍.

കമലാ ദാസിന്റെ വിവാദമായ ആത്മകഥ ‘എന്റെ കഥ’ (മൈ സ്റ്റോറി) പുറത്തിറങ്ങിയിട്ട് ഇന്നേക്ക് 45 വര്‍ഷം തികയുകയാണ്. ആ ഓര്‍മ്മ അനുസ്മരിച്ചാണ് ഗൂഗിള്‍ ഡൂഡിള്‍. മഞ്ജിത്ത് താപ് എന്ന ചിത്രകാരന്റെ വരയാണ് ചിത്രം.

1973 ഫെബ്രുവരി ഒന്നിനാണ് എന്റെ കഥ പുറത്തുവന്നത്. ഏറെ വിവാദങ്ങളാണ് ഈ പുസ്തകത്തെ തേടിയെത്തിയത്.

കവിതകളായും ചെറുകഥകളായും നോവലുകളായും മലയാളത്തിലും ഇംഗ്ലീഷിലുമായി നിരവധി സാഹിത്യസൃഷ്ടികള്‍ കമലാ സുരയ്യ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 1999ല്‍ ഇസ്ലാം മതം സ്വീകരിക്കുന്നതിനു മുന്പ് മലയാള രചനകളില്‍ മാധവിക്കുട്ടി എന്ന പേരിലും ഇംഗ്ലീഷ് രചനകളില്‍ കമലാദാസ് എന്ന പേരിലുമാണ് അറിയപ്പെട്ടിരുന്നത്.

ചരിത്രത്താളുകളില്‍ പതിഞ്ഞ വ്യക്തികളുടെയോ, ആഘോഷങ്ങളുടെയോ അനുസ്മരണമായി ഗൂഗിളിന്റെ പ്രധാന പേജിലെ ലോഗോയില്‍ വരുത്തുന്ന താത്കാലിക പരിഷ്‌കരണങ്ങളാണ് ഗൂഗിള്‍ ഡൂഡില്‍. 1998 -ല്‍ ബേണിഗ് മാന്‍ ഫെസ്റ്റിവലിനോടു അനുബന്ധിച്ചായിരുന്നു ആദ്യ ഡൂഡില്‍ തെളിഞ്ഞത്.

മുഴുവന്‍ വാര്‍ത്തകള്‍

    എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

    വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

    ×
    Top