×

നരേന്ദ്രമോദി സര്‍ക്കാരിന്റെ അവസാനത്തെ സമ്ബൂര്‍ണ്ണ ബജറ്റ് ഇന്ന്

ന്യൂഡെല്‍ഹി: നരേന്ദ്രമോദി സര്‍ക്കാരിന്റെ അവസാനത്തെ സമ്ബൂര്‍ണ്ണ ബജറ്റ് ഇന്ന് അവതരപ്പിക്കും. കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റലി ഇന്ന് രാവിലെ 11 നാണ് ലോക്സഭയില്‍ ബജറ്റ് അവതരിപ്പിക്കുക.തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് വികസോന്മുഖവും ജനപ്രിയവുമായ തീരുമാനങ്ങള്‍ ബജറ്റില്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷ.

നരേന്ദ്രമോദി സര്‍ക്കാരിന്റെ അഞ്ചാമത്തെ ബജറ്റ് എന്ന നിലയില്‍ ഇത്തവണത്തേത് തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ടുള്ള ബജറ്റായിരിക്കും എന്നതില്‍ സംശയമില്ല. പൊതു ബജറ്റിലേക്ക് റെയില്‍ ബജറ്റ് ലയിപ്പിക്കുകയും ബജറ്റ് അവതരണം ഒരു മാസം നേരത്തെ ആക്കുകയും ചെയ്തതിന് ശേഷമുള്ള രണ്ടാമത്തെയും ജിഎസ്ടി നടപ്പാക്കിയതിന് ശേഷവുമുള്ള ആദ്യത്തെയും ബജറ്റാണിത്.

നോട്ട് റദ്ദാക്കലിന് ശേഷമുള്ള രണ്ടാം ബജറ്റാണിത്. ഈ സര്‍ക്കാരില്‍ തന്റെ നാലാമത്തെ ബജറ്റാണ് അരുണ്‍ ജയ്റ്റ്ലി അവതരിപ്പിക്കുന്നത്. കാര്‍ഷിക മേഖലയ്ക്കായുള്ള പദ്ദതികള്‍, ആദായ നികുതി പരിധി കൂട്ടുക, സേവന നികുതി കുറയ്ക്കുക, തുടങ്ങിയ പ്രഖ്യാപനങ്ങള്‍ ബജറ്റിലുണ്ടാകുമെന്നാണ് പ്രതീക്ഷ. പണരഹിത സമ്ബദ് വ്യവസ്ഥയെ പ്രോത്സാഹിപ്പിക്കുന്ന പ്രഖ്യാപനങ്ങളും ബജറ്റിലുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

മുഴുവന്‍ വാര്‍ത്തകള്‍

    എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

    വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

    ×
    Top