×

ത്രിപുരയിലടക്കം മൂന്നിടത്ത്​ ബി.ജെ.പി ജയം പ്രവചിച്ച്‌​ എക്​സിറ്റ്​ പോള്‍

ന്യൂഡല്‍ഹി: കാല്‍നൂറ്റാണ്ടായി സി.പി.എം ഭരിക്കുന്ന ത്രിപുരയില്‍ ബി.ജെ.പി സര്‍ക്കാര്‍ രൂപവത്​കരിക്കുമെന്ന്​ ന്യൂസ്​ എക്​സ്​, ആക്​സിസ്​ മൈ ഇന്ത്യ എക്​സിറ്റ്​ പോള്‍ ഫലം. മേഘാലയയിലും നാഗാലന്‍ഡിലും ബി.ജെ.പി അധികാരത്തിലെത്തുമെന്നും പ്രവചനമുണ്ട്​.

ത്രിപുരയില്‍ 60 സീറ്റില്‍ ബി.ജെ.പി- ​െഎ.പി.എഫ്​.ടി സഖ്യം​ 35-45 സീറ്റ്​ നേടുമെന്നാണ്​ ന്യൂസ്​ എക്​സ്​ പ്രവചനം. കഴിഞ്ഞ തവണ 50 സീറ്റുനേടി അധികാരത്ത​ിലെത്തിയ സി.പി.എം 14-23 സീറ്റില്‍ ഒതുങ്ങും. ആക്​സിസ്​ മൈ ഇന്ത്യ പോളിലും ബി.ജെ.പി 45-50 സീറ്റ്​ നേടുമെന്നാണ്​ പ്രവചനം, സി.പി.എമ്മിന്​ 9-10 സീറ്റും. സി വോട്ടര്‍ എക്​സിറ്റ്​ പോളില്‍ സി.പി.എം 34 സീറ്റ്​ നേടും. ബി.ജെ.പിയും സഖ്യകക്ഷികളും 24-32 സീറ്റ്​ നേടും.
നാഗാലന്‍ഡിലും മേഘാലയയിലും ബി.ജെ.പി ജയിക്കുമെന്ന്​ ആക്​സിസ്​ മൈ ഇന്ത്യയും ന്യൂസ്​ എക്​സും പ്രവചിക്കുന്നു. 60 അംഗ നാഗാലന്‍ഡ്​​ സഭയില്‍ ബി.ജെ.പി സഖ്യം 27-32 സീറ്റും, എന്‍.പി.എഫ്​ 20^25 സീറ്റും നേടുമെന്ന്​ ന്യൂസ്​ എക്​സ്​ പ്രവചിക്കുന്നു. മേഘാലയയില്‍ 60 അംഗസഭയില്‍ പകുതി സീറ്റും ബി.ജെ.പി നേടുമെന്നാണ്​ ആക്​സിസ്​ മൈ ഇന്ത്യ പ്രവചനം. കോണ്‍ഗ്രസ്​ 20 സീറ്റില്‍ ഒതുങ്ങും. ന്യൂസ്​ എക്​സ്​ ​പ്രവചനമനുസരിച്ച്‌​ സാങ്​മയുടെ നാഷനല്‍ പീപ്​ള്‍സ്​ പാര്‍ട്ടി 23-27 സീറ്റ്​ നേടും.

മുഴുവന്‍ വാര്‍ത്തകള്‍

    എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

    വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

    ×
    Top