×

ആലപ്പുഴയില്‍ വീട്ടമ്മയില്‍ നിന്നും 10,000 രൂപ കൈക്കൂലി വാങ്ങിയ പഞ്ചായത്തംഗത്തെ അറസ്റ്റ് ചെയ്തു

ആലപ്പുഴ: വില്ലേജ് ഓഫീസുകളില്‍ നിന്നും ലഭിക്കുന്ന സേവനങ്ങളെ സംബന്ധിച്ചുള്ള സാധാരണക്കാരന്റ അജ്ഞത മുതലെടുത്ത് വീട്ടമ്മയില്‍ നിന്നും 10,000 രൂപ കൈക്കൂലി വാങ്ങിയ പത്തിയൂര്‍ പഞ്ചായത്തിലെ ഒരു ജനപ്രതിനിധിയെ വിജിലന്‍സ് അറസ്റ്റ് ചെയ്തു. ലൈഫ് പദ്ധതി പ്രകാരം വീട് വയ്ക്കുന്നതിനായി നാല് സെന്റ് സ്ഥലം വാങ്ങുന്നതിന് ബ്ളോക്ക് പഞ്ചായത്തില്‍ നിന്നും ഒരു ഗുണഭോക്താവിന് മൂന്ന് ലക്ഷം രൂപ അനുവദിക്കുകയും ഈ പണം സ്ഥലം വില്‍പ്പന നടത്തിയ വീട്ടമ്മയുടെ ബാങ്ക് അക്കൗണ്ടിലേക്ക് നല്കുകയും ചെയ്തു.

ഇതില്‍ 25000 രൂപ വേണമെന്ന് ആവശ്യപ്പെട്ട് വാര്‍ഡ് മെമ്ബര്‍ വീട്ടമ്മയെ സമീപിക്കുകയും പറ്റില്ലെന്ന് പറഞ്ഞപ്പോള്‍ പോക്ക് വരവ് നടത്തിക്കില്ലെന്നും വാങ്ങിയ പണം തിരിച്ചടപ്പിക്കുമെന്നും വീട്ടമ്മയെ ഭീഷണിപ്പെടുത്തുകയും ചെയതു. ഇതേ തുടര്‍ന്ന് 10,000 രൂപ കൈമാറുമ്ബോഴാണ് പൊതുപ്രവര്‍ത്തകനായ മെമ്ബറെ അറസ്റ്റ് ചെയ്തത്.

സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ മാത്രമല്ല പഞ്ചായത്ത് അംഗങ്ങളും അഴിമതി നിരോധന നിയമത്തിന്റെ പരിധിയില്‍ വരുമെന്നുള്ള അറിവും, സൗജന്യ സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് വേണ്ടി കൈക്കൂലി നല്കില്ല എന്ന ഉറച്ച നിലപാടുമാണ് പരാതി നലകുന്നതിന് വീട്ടമ്മയെ പ്രേരിപ്പിച്ചത്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top