×

വിമര്‍ശനങ്ങള്‍ക്കിടെ വേദി പങ്കിട്ട്‌ കാനവും മാണിയുംം

തൃശ്ശൂര്‍ : കെ എം മാണിയുടെ എല്‍ഡിഎഫ്‌ പ്രവേശവും സിപിഐയുടെ ഏതിര്‍പ്പും ചര്‍ച്ചയായിരിക്കെ മാണിയും കാനവും ഒരേ വേദിയിലെത്തി. കാനം പരോക്ഷമായി വിഷയം സൂചിപ്പിച്ചെങ്കിലും മാണി കേരളത്തിന്റെ സാമ്പത്തിക പ്രശ്‌നങ്ങളാണ്‌ സെമിനാറില്‍ ഉന്നയിച്ചത്‌.
എല്‍ഡിഎഫിന്‌ നിലവില്‍ ഒരു ദൗര്‍ബല്യവുമില്ലെന്ന്‌ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ആരും സെല്‍ഫ്‌ ഗോള്‍ അടിക്കരുതെന്നും കാനം തൃശൂരില്‍ പറഞ്ഞു. സിപിഎം സംസ്ഥാന സമ്മേളനത്തോട്‌ അനുബന്ധിച്ച്‌ നടന്ന സെമിനാറില്‍ മാണിയെ സാക്ഷിയാക്കിയാണ്‌ കാനത്തിന്റെ പരാമര്‍ശം. കുറുക്കുവഴിയില്‍ ഇടതുമുന്നണി ശക്തിപ്പെടില്ലെന്നും വോട്ട്‌ ബാങ്ക്‌ രാഷ്ട്രീയത്തിനപ്പുറം മനുഷ്യന്റെ മോചനം ഇടതുപക്ഷം ലക്ഷ്യമാക്കണമെന്നും കാനം സെമിനാറില്‍ വ്യക്തമാക്കി. മുന്നണി വിപുലീകരണം സംസ്ഥാന സമ്മേളനത്തിന്റെ അജണ്ടയില്‍ ഇല്ലെന്ന്‌ പോളിറ്റ്‌ ബ്യൂറോ അംഗം എസ്‌ രാമചന്ദ്രന്‍പിള്ള വ്യക്തമാക്കി.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top