×

മോദി കെയര്‍; മൂന്നു ലോക്സഭാ മണ്ഡലങ്ങള്‍ക്ക് ഒരു മെഡിക്കല്‍ കോളേജ് ; തീവണ്ടികളില്‍ സിസി ടി വി, വൈഫൈ

ന്യൂഡല്‍ഹി: തീവണ്ടികളില്‍ സിസി ടിവിയും വൈഫൈ സംവിധാനങ്ങളും ഏര്‍പ്പെടുത്തുമെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി. റെയില്‍വേ ബജറ്റുമായി ബന്ധപ്പെട്ട കാര്യത്തിലാണ് അദ്ദേഹത്തിന്റെ പ്രഖ്യാപനം.

ന്യൂഡല്‍ഹി: ലോകത്തിലെ തന്നെ ഏറ്റവും വലിയ ചികിത്സാ പദ്ദതിയാണ് അദ്ദേഹം പ്രഖ്യാപിച്ചത്. 10 കോടി ദരിദ്ര കുടുംബങ്ങള്‍ക്ക് പ്രത്യേക ആരോഗ്യ സംരക്ഷണ പദ്ധതി നടപ്പിലാക്കുമെന്ന് ബജറ്റില്‍ ജയ്റ്റ്ലി. 50 കോടി ആളുകള്‍ക്ക് പ്രയോജനം ലഭിക്കത്തക്ക വിധത്തിലാണ് പദ്ധതി ആവിഷ്കരിക്കുന്നതെന്നും ജയ്റ്റ്ലി വ്യക്തമാക്കി.

10 കോടി ദരിദ്ര കുടുംബങ്ങള്‍ക്കായി പ്രത്യേക ആരോഗ്യരക്ഷാ പദ്ധതിയാണ് സര്‍ക്കാര്‍ പദ്ധതിയിടുന്നത്. ഇതനുസരിച്ച്‌ ചികില്‍സയ്ക്കായി ഒരു കുടുംബത്തിന് അഞ്ചു ലക്ഷം രൂപയുടെ സഹായം ലഭിക്കും. ലോകത്തെ ഏറ്റവും വലിയ ആരോഗ്യസുരക്ഷാ പദ്ധതിയാകുമിതെന്ന് അരുണ്‍ ജയ്റ്റ്ലി പറഞ്ഞു.

ആയുഷ്മാന്‍ ഭാരത് പദ്ധതിയുടെ ഭാഗമായി രണ്ടു പുതിയ പദ്ധതികളാണ് കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയിടുന്നത്. ഒന്നര ലക്ഷം ആരോഗ്യകേന്ദ്രങ്ങള്‍ പുതുതായി ആരംഭിക്കും. ക്ഷയരോഗികള്‍ക്കു പോഷകാഹാരത്തിന് 600 കോടി അനുവദിക്കും. ആരോഗ്യ/ആരോഗ്യരക്ഷാ കേന്ദ്രങ്ങള്‍ക്ക് 1200 കോടി രൂപ അനുവദിക്കുമെന്നും ജയ്റ്റ്ലി അറിയിച്ചു.

രാജ്യത്തെ മൂന്നു ലോക്സഭാ മണ്ഡലങ്ങള്‍ക്ക് ഒന്ന് എന്ന നിലയില്‍ മെഡിക്കല്‍ കോളജുകള്‍ വരും. ജില്ലാ ആശുപത്രികള്‍ വികസിപ്പിച്ച്‌ യുപിയില്‍ പുതിയതായി 24 മെഡിക്കല്‍ കോളജുകള്‍ നിര്‍മ്മിക്കുമെന്നും ജയ്റ്റ്ലി ബജറ്റ് പ്രസംഗത്തില്‍ അറിയിച്ചു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top