×

തെരഞ്ഞെടുപ്പ് കമ്മീഷന് കണക്ക് സമര്‍പ്പിക്കാന്‍ ബിജെപിയ്ക്കും കോണ്‍ഗ്രസിനും പേടി…!!

ന്യൂഡല്‍ഹി: വരുമാനം സംബന്ധിച്ച കണക്കുകള്‍ തെരഞ്ഞെടുപ്പ് കമ്മീഷന് സമര്‍പ്പിക്കാന്‍ പ്രമുഖ ദേശീയപാര്‍ട്ടികളായ ബിജെപിയ്ക്കും കോണ്‍ഗ്രസിനും ഭയം. പ്രാദേശിക പാര്‍ട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ 2016-17 ലെ വരവ് ചെലവ് കണക്കുകള്‍ കമ്മീഷന് മുന്നില്‍ സമര്‍പ്പിച്ചിട്ടും ഈ രണ്ടു പാര്‍ട്ടികളും അത് സമര്‍പ്പിക്കാതെ ഒളിച്ചു കളിക്കുന്നതായിട്ടാണ് വിവരം.

നിര്‍ദ്ദിഷ്ട തീയതി കഴിഞ്ഞ് 100 ദിവസം പിന്നിട്ടിട്ടും ബിജെപിയോ കോണ്‍ഗ്രസോ ഇതുവരെ കണക്കുകള്‍ സമര്‍പ്പിക്കാന്‍ കൂട്ടാക്കിയിട്ടില്ല. 2017 ഒക്ടോബര്‍ 30 ആയിരുന്നു വരുമാനം കാണിക്കാനായി പറഞ്ഞിരുന്ന അന്തിമ തീയതി. സിപിഎം, സിപിഐ, ബിഎസ്പി, തൃണമൂല്‍ കോണ്‍ഗ്രസ്, എന്‍സിപി എന്നീ അഞ്ചു പാര്‍ട്ടികളാണ് ഇതുവരെ ഇതുവരെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുള്ളത്. ഈ പാര്‍ട്ടികളെല്ലാം പറഞ്ഞ തീയതിക്കുള്ളില്‍ തന്നെ റിപ്പോര്‍ട്ട് നല്‍കിയപ്പോള്‍ ഈ വര്‍ഷം ജനുവരി 19 ന് റിപ്പോര്‍ട്ട് സമര്‍പ്പിച്ച സിപിഐ ഇക്കാര്യത്തില്‍ 22 ദിവസം വൈകി.

ഡെഡ്ലൈന്‍ അവസാനിച്ച്‌ മൂന്ന് മാസം കഴിയുന്ന ഫെബ്രുവരി 7 വരെ കോണ്‍ഗ്രസോ ബിജെപിയോ കണക്കുകള്‍ സമര്‍പ്പിച്ചിട്ടില്ല.അസോസിയേഷന്‍ ഫോര്‍ ഡമോക്രാറ്റിക് റിഫോംസ് പുറത്തു വിട്ട കണക്കുകള്‍ പ്രകാരം കേരളം ഭരിക്കുന്ന ലാളിത്യത്തിന്റെ പാര്‍ട്ടിയായ സിപിഎമ്മിന്റെ വരുമാനം 100 കോടിയോളമാണ്. 100.26 കോടി വരവുള്ള സിപിഎം ഇന്ത്യയില്‍ ഇതുവരെ വരുമാന രേഖ സമര്‍പ്പിക്കപ്പെട്ട പാര്‍ട്ടികളില്‍ രണ്ടാമന്മാരാണ്. വരുമാനത്തിന്റെ പിന്നില്‍ നില്‍ക്കുന്നതാകട്ടെ കേരളത്തില്‍ സിപിഎമ്മിന്റെ സഹയാത്രികരായ സിപിഐയാണ്. വെറും രണ്ടു കോടി മാത്രമാണ് സിപിഐയുടെ വരുമാനം.

അതേസമയം ഒന്നാമത് നില്‍ക്കുന്നത് മായാവതിയുടെ ബഹുജന്‍ സമാജ് പാര്‍ട്ടിയാണ്. 173.58 കോടി വരുന്ന അവരുടെ വരുമാനം കാണിച്ചിട്ടുള്ള അഞ്ചു പാര്‍ട്ടികളുടെയും മൊത്തം വരുമാനത്തിന്റെ പകുതിയോളം വരും. സിപിഎം മൊത്തം തുകയുടെ 33 ശതമാനം കയ്യാളുമ്ബോള്‍ സിപിഐ വെറും 0.69 ശതമാനം മാത്രമാണ് കയ്യില്‍ വെച്ചിരിക്കുന്നത്. എന്‍സിപിയ്ക്ക് 17 കോടിയും തൃണമൂലിന് ആറ് കോടിയുമാണ് വരുമാനം.

സാമ്ബത്തിക പ്രതിസന്ധിയെക്കുറിച്ച്‌ നിരന്തരം ചര്‍ച്ച ചെയ്യുന്ന സിപിഐ പക്ഷേ വരുമാനത്തിന്റെ 94 ശതമാനത്തോളം വിറ്റഴിച്ചപ്പോള്‍ ഒന്നാമതുള്ള ബിഎസ്പി ചെലവഴിച്ചത് 30 ശതമാനം മാത്രമാണ്. അതേസമയം നടപ്പു സാമ്ബത്തിക വര്‍ഷത്തില്‍ ബിഎസ്പിയുടെ വരുമാനത്തില്‍ 266 ശതമാനത്തോളം വര്‍ദ്ധനവുണ്ടായപ്പോള്‍ സിപിഎമ്മിന്റെ വരുമാനത്തില്‍ ഏഴുകോടിയുടെ കുറവുണ്ടായി.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top