×

കെ എം മാണിയുടെ ഭൂനികുതി നിരക്ക്‌ പുനസ്ഥാപിക്കും; ചിലവ് ചുരുക്കിയേ തീരൂ: ധനമന്ത്രി

തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ മേഖലയ്ക്ക് 970 കോടിയും സ്കൂളുകളുടെ അടിസ്ഥാന സൗകര്യ വികസനത്തിന് 33 കോടി രൂപയും ബജറ്റില്‍ പ്രഖ്യാപിച്ചു.

കമ്ബ്യൂട്ടര്‍ ലാബുകള്‍ക്ക് 300 കോടി. അക്കാദമിക് നിലവാരം ഉയര്‍ത്താന്‍ 35 കോടി. 500ല്‍ അധികം കുട്ടികളുള്ള സ്കൂളുകളുടെ നവീകരണത്തിന് ഒരു കോടി രൂപയും വകയിരുത്തി. സ്കൂളുകളുടെ ഡിജിറ്റലൈസേഷന്‍ ഉടന്‍ പൂര്‍ത്തീകരിക്കുമെന്നും ധനമന്ത്രി പറഞ്ഞു.

ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി 33 കോടി നല്‍കും. 1.4 ലക്ഷം അണ്‍ എയ്ഡഡ് സ്കൂളുകളില്‍ നിന്ന് വിദ്യാര്‍ത്ഥികള്‍ ടിസി വാങ്ങി പൊതുവിദ്യാലയങ്ങളില്‍ ചേര്‍ന്നത് നേട്ടമാണ്. എല്ലാ സ്കൂളുകള്‍ക്കും പഠനങ്ങള്‍ക്കും പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ക്കും മാസ്റ്റര്‍ പ്ലാന്‍ നിര്‍മ്മിക്കും

45,000 ഹൈടെക് ക്ലാസ് മുറികളും ഐടി ലാബുകളും സ്ഥാപിക്കുകയാണ്. ഫെബ്രുവരി-മാസം അവസാനിക്കുന്നതിന് മുമ്ബ് 20,000 ക്ലാസ്മുറികള്‍ സജ്ജമാക്കുമെന്നും തോമസ് ഐസക്ക് പറഞ്ഞു.

തിരുവനന്തപുരം: വനിതാ ക്ഷേമത്തിന് ബജറ്റില്‍ 1267 കോടി രൂപ വകയിരുത്തിയതായി ധനമന്ത്രി തോമസ് ഐസക്ക്. 13.6ശതമാനവും സ്ത്രീ സൗഹൃദ പദ്ധതികള്‍ക്കായാണ് മാറ്റിവച്ചിരിക്കുന്നത്.

സ്ത്രീ സുരക്ഷക്ക് മാത്രം 50 കോടി മാറ്റി വയ്ക്കും. അതിക്രമങ്ങളെ അതിജീവിക്കുന്ന സ്ത്രീകളുടെ ക്ഷേമത്തിനായി 3 കോടി രൂപയും ബജറ്റില്‍ വകയിരുത്തി. വിവാഹ സഹായം 10,000 രൂപയില്‍ നിന്നും 40,000 രൂപയായി ഉയര്‍ത്തി.

അവിവിഹാഹിതരായ അമ്മമാര്‍ക്കുള്ള ധനസഹായം ഇരട്ടിയാക്കി. 2000 രൂപയായി ഉയര്‍ത്തി. കുടുംബശ്രീക്കുള്ള ധനസഹായം 200 കോടിയാക്കി. 2018-19 സംസ്ഥാനത്തു അയക്കൂട്ട വര്‍ഷമായി ആചരിക്കുമെന്നും ധനമന്ത്രി അറിയിച്ചു.

തീരദേശ വികസനത്തിന് 2000 കോടിയുടെ പാക്കേജും ബജറ്റില്‍ പ്രഖ്യാപിച്ചു. കടലിന്റെ 50 മീറ്റര്‍ അകലെ താമസിക്കുന്നവരെ മാറ്റിപ്പാര്‍പ്പിക്കാന്‍ 150 കോടി രൂപയും അനുവദിച്ചു. മത്സ്യമേഖലക്ക് 600 കോടിയും തുറമുഖ വികസനത്തിന് 584 കോടിയും പ്രഖ്യാപിച്ചിട്ടുണ്ട്.

തീരദേശ സ്കൂളുകളുടെ നവീകരണത്തിന് പാക്കേജും, തീരദേശത്തെ വികസനപദ്ധതികള്‍ക്ക് ഡിപിആര്‍ തയ്യാറാക്കാന്‍ 10 കോടി രൂപയും വകയിരുത്തി. കിഫ്ബിയില്‍ നിന്ന് 900 കോടിയുടെ നിക്ഷേപവും ബജറ്റിലുണ്ട്.

ഓഖി ദുരന്തത്തില്‍ പുരുഷന്മാര്‍ മരിച്ച കുടുംബങ്ങളുടെ ചുമതല ഏറ്റെടുക്കുന്ന സ്ത്രീകളെ ധനമന്ത്രി പ്രകീര്‍ത്തിച്ചു.

ഓഖി ദുരിതാശ്വാസപ്രവര്‍ത്തനങ്ങളില്‍ കൈക്കൊള്ളേണ്ട പ്രവര്‍ത്തനങ്ങളില്‍ മാതൃകയായെന്നും ദുരന്ത നിവാരണം രാജ്യമാകെ ശ്രദ്ധിക്കപ്പെട്ടതായും തോമസ് ഐസക്ക് വിശദീകരിച്ചു.

ആരോഗ്യ മേഖലയില്‍ സമഗ്ര പുരോഗതിക്കായുള്ള നിര്‍ദേശങ്ങളാണ് മന്ത്രി തോമസ് ഐസക്കിന്റെ ബജറ്റ് പ്രസംഗത്തിലുള്ളത്.

സംസ്ഥാനത്തെ 80 ശതമാനം കാന്‍സര്‍ രോഗികള്‍ക്കും ചികിത്സയൊരുക്കാന്‍ പൊതുമേഖലയെ പ്രാപ്തമാക്കുന്ന പ്രഖ്യാപനങ്ങള്‍ അടങ്ങിയതാണ് ബജറ്റ്. എല്ലാ മെഡിക്കല്‍ കോളജുകളിലും ഓങ്കോളജി വിഭാഗം ഏര്‍പ്പെടുത്തും.

മലബാര്‍ കാന്‍സര്‍ സെന്ററിനെ ആര്‍സിസി നിലവാരത്തിലേക്ക് ഉയര്‍ത്തും. കൊച്ചിയില്‍ പുതിയ കാന്‍സര്‍ സെന്റര്‍ ആരംഭിക്കും.

എല്ലാ താലൂക്ക് ആശുപത്രികളിലും ഹൃദയാരോഗ്യ ചികില്‍സാ വിഭാഗവും ട്രോമാകെയര്‍ സംവിധാനവും ഏര്‍പ്പെടുത്തും. 550 ഡോക്ടര്‍മാരുടേയും 1385 നഴ്സുമാരുടേയും 876 പാരാമെഡിക്കല്‍ സ്റ്റാഫിന്റേയും പോസ്റ്റുകള്‍ സൃഷ്ടിച്ചു.

പൊതു ആരോഗ്യസര്‍വീസിന് 1685 കോടിയും മാനസികാരോഗ്യത്തിന് 17 കോടിയും പ്രഖ്യാപിച്ചു. അടിയന്തര ചികില്‍സ ഏര്‍പ്പെടുത്താന്‍ ഊബര്‍ മാതൃകയില്‍ ആംബുലന്‍സ് സേവനം ഏര്‍പ്പെടുത്തുമെന്നും ധനമന്ത്രി പറഞ്ഞു.

സംസ്ഥാന സര്‍ക്കാര്‍ സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി നടപ്പിലാക്കും. ഇതിനുള്ള പണം ലോട്ടറിയിലൂടെ കണ്ടെത്തും. എന്നാല്‍ ഇന്നലെ അവതരിപ്പിച്ച കേന്ദ്ര ബജറ്റിലെ ആരോഗ്യ ഇന്‍ഷുറന്‍സ് മാനദണ്ഡങ്ങള്‍ കേരളത്തിനു തിരിച്ചടിയായതായും ധനമന്ത്രി ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു.

തിരുവനന്തപുരം: കര്‍ഷക ക്ഷേമനിധികളുടെ സാമ്ബത്തിക സുസ്ഥിരത ഉറപ്പ് വരുത്തുന്നതിന് നിലവിലെ ഭൂനികുതി വര്‍ധിപ്പിക്കുമെന്ന് ബജറ്റില്‍ ധനമന്ത്രി തോമസ് ഐസക്ക്. 2015 ലെ ഭൂനികുതി നിരക്ക് പുനസ്ഥാപിക്കും. ഇതില്‍ നിന്ന് നൂറ് കോടിയെങ്കിലും അധിക വരുമാനം ലഭിക്കുമെന്നാണ് കരുതുന്നത്. ഇത് കര്‍ഷക ക്ഷേമ പെന്‍ഷനായി തിരിച്ച്‌ നല്‍കുമെന്നും ധനമന്ത്രി ചൂണ്ടിക്കാട്ടി.

കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡുകള്‍ക്ക് പുറമെ മറ്റൊരു കര്‍ഷക ക്ഷേമനിധി ബോര്‍ഡ് കൂടി രൂപീകരിക്കും. നിലവിലുള്ള കര്‍ഷക തൊഴിലാളി ക്ഷേമബോര്‍ഡിന് ഭൂവുടമകളില്‍ നിന്ന് അംശാദായം പിരിക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് പുതിയ ബോര്‍ഡ്.

  • തരിശ് ഭൂമി കൃഷിയാക്കാന്‍-12 കോടി

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top