×

അവള്‍ വേശ്യയോ പതിവ്രതയോ, ആരുമായി കൊള്ളട്ടെ… ; ദ്വിമുഖം ഹ്രസ്വചിത്രം വൈറല്‍

അവള്‍ നല്ലവളോ ചീത്തവളോ, അതോ വേശ്യയോ പതിവ്രതയോ, ഇനി കാമുകിയോ ഭാര്യയോ ആരുമായി കൊള്ളട്ടെ… അവളുടെ ഒരു നോ, അത് അംഗീകരിക്കാനുള്ള ഒരു മനസ്സ് നിങ്ങള്‍ക്കുണ്ടെങ്കില്‍…നിങ്ങള്‍ മാന്യനാണ്. സ്ത്രീകള്‍ക്കെതിരെ നടക്കുന്ന പീഡനങ്ങളെ ആസ്പദമാക്കി സച്ചു ടോം, വിപിന്‍ ചന്ദ്രന്‍ എന്നിവര്‍ ഒരുക്കിയ ‘ദ്വിമുഖം’ എന്ന ഹ്രസ്വചിത്രം വൈറലാകുന്നു.

ഐടി മേഖലയില്‍ ജോലി ചെയ്യുന്ന പെണ്‍കുട്ടിക്ക് മുതിര്‍ന്ന ഉദ്യോഗസ്ഥനില്‍ നിന്നും നേരിടേണ്ടി വരുന്ന മോശം അനുഭവത്തിലൂടെയാണ് കഥ മുന്നോട്ട് പോകുന്നത്. കാവ്യ വിനോദ്, അര്‍ജുന്‍ ബാലകൃഷ്ണന്‍, ജീവന്‍ കെ തോമസ്, രഹന ഫൈസല്‍ എന്നിവരാണ് ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്. ജിക്കു ജേക്കബ് പീറ്ററാണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത് ലിജിന്‍ ബാംബിനോ ആണ്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top