×

ഹോട്ടലില്‍ പൊറോട്ടയടിച്ച്‌ നടി നിമിഷ: വീഡിയോ

അടുത്തിടെയാണ് നടി അനുശ്രീ ലൊക്കേഷനില്‍ ദോശ ചുട്ട വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായത്. അനുശ്രീക്കു പുറകെ പാചകകല പരീക്ഷിക്കുകയാണ് പുതുമുഖ താരം നിമിഷ സജയന്‍. ദോശയിലല്ല, പൊറോട്ടയിലാണ് നിമിഷയുടെ പാചക പരീക്ഷണം.

എണ്ണയൊക്കെ തേച്ച്‌ വൃത്തിയായി പൊറാട്ട കൈകൊണ്ട് പരത്തി നിമിഷ ചുട്ടെടുക്കുന്നുണ്ട്. കൈ പൊള്ളല്ലേ നിമിഷ എന്നു കൂടെയുള്ളവര്‍ വിളിച്ചു പറയുമ്ബോള്‍ ഇല്ലില്ല, പൊള്ളൂല എന്ന് നിമിഷ മറുപടി കൊടുക്കുന്നുണ്ട്. എന്തായാലും അനുശ്രീയെ പോലെ നിമിഷ 30 എണ്ണമൊന്നും ചുട്ടെടുത്തില്ല.

തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിലൂടെ ദിലീഷ് പോത്തനാണ് നിമിഷ സജയന്‍ എന്ന നായികയെ മലയാളത്തിനു സമ്മാനിച്ചത്. പിന്നീട് ബി. അജിത് കുമാറിന്റെ ഈടയിലൂടെയും നിമിഷ പ്രേക്ഷകരുടെ ഹൃദയം കീഴടക്കി. ടൊവിനോയെ നായകനാക്കി മധുപാല്‍ സംവിധാനം ചെയ്യുന്ന ഒരു കുപ്രസിദ്ധ പയ്യന്‍, കുഞ്ചാക്കോ ബോബന്‍ നായകനാകുന്ന സൗസദാനന്ദന്റെ ചിത്രം എന്നിവയാണ് നിമിഷയുടെ പുതിയ ചിത്രങ്ങള്‍.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top