×

സമ്മേളന വേദിയില്‍ രാഷ്ട്രീയ ശത്രുക്കളെ മുഖാമുഖമെത്തിക്കുന്നത് അടവുനയത്തിലേക്ക്‌

തൃശൂര്‍: ഇടതു മുന്നണിയിലേക്ക് കെഎം മാണി എത്തിയാല്‍ സിപിഐ മുന്നണി വിടുമോ? ഇക്കാര്യത്തില്‍ നിന്ന് ഏകദേശ ചിത്രം കിട്ടും. സിപിഐയെയും കെ.എം മാണിയെയും സിപിഎം ഒരേ വേദിയിലെത്തിക്കുന്ന സെമിനാര്‍ ഇന്ന് തൃശൂരിലെത്തും.. മാണിയുമായുള്ള രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങള്‍ക്കിടെ കാനവും യോഗത്തിനെത്തു

സിപിഎം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി വൈകിട്ട് അഞ്ചു മണിക്കാണു രാഷ്ട്രീയകേരളം ഉറ്റുനോക്കുന്ന ചര്‍ച്ച. മാണിയെ എല്‍ഡിഎഫിലേക്ക് അടുപ്പിക്കാന്‍ സിപിഎമ്മും അതു തടയാന്‍ സിപിഐയും എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ട്. സിപിഎമ്മിനുള്ളിലും ഇക്കാര്യത്തില്‍ ഭിന്നതയുണ്ട്യ മാണി ബന്ധത്തെ എതിര്‍ത്തു കേന്ദ്രനേതൃത്വത്തിനു വി എസ്. അച്യുതാനന്ദന്‍ കത്തു നല്‍കിയത് ഇതിന് തെളിവാണ്. അതുകൊണ്ടാണ് സെമിനാര്‍ നിര്‍ണ്ണായകമാകുന്നത്. ‘കേരളം ഇന്നലെ, ഇന്ന്, നാളെ’ എന്നതാണു സെമിനാര്‍ വിഷയം. അതുകൊണ്ട് തന്നെ സമകാലിക രാഷ്ട്രീയത്തില്‍ മാണിക്കും കാനത്തിനും നിലപാട് വിശദീകരിക്കാനുള്ള വേദിയാണ് ഇത്. സിപിഎമ്മില്‍ നിന്നു പൊളിറ്റ്ബ്യൂറോ അംഗം എസ്.രാമചന്ദ്രന്‍പിള്ളയും പങ്കെടുക്കും.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top