×

ശുഹൈബ് വധം: നിഷ്പക്ഷ അന്വേഷണം നടത്തിയാല്‍ എകെജി സെന്ററിലെത്തുമെന്ന് കെ മുരളീധരന്‍

കൊല്ലം: മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയും അറിയാതെ കണ്ണൂരില്‍ കൊലപാതകം നടക്കില്ലെന്ന് കെ മുരളീധരന്‍. ശുഹൈബ് വധത്തെ സംബന്ധിച്ച്‌ നിഷ്പക്ഷ അന്വേഷണം നടത്തിയാല്‍ അവസാനം എകെജി സെന്ററിലേക്കും സെക്രട്ടറിയേറ്റിലേക്കും പൊലീസ് എത്തുമെന്നും മുരളീധരന്‍ പറഞ്ഞു. ഗവര്‍ണര്‍ ഇത്തരം കാര്യങ്ങളില്‍ മൗനം തുടരുന്നത് ശരിയല്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കൊല്ലത്ത് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ലോകത്ത് എവിടെ നടക്കുന്നതിനെ പറ്റിയും അഭിപ്രായം പറയും എന്നാല്‍ കണ്‍മുന്നില്‍ നടക്കുന്നതിനെ പറ്റി ഒരു അഭിപ്രായം പോലും പറയാത്ത അവസ്ഥയാണ് മുഖ്യമന്ത്രിയുടേത്. അതുകൊണ്ടുതന്നെയാണ് അന്വേഷണം തേച്ച്‌മാച്ച്‌ കളയാനുള്ള ശ്രമം നടക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. നിയമസഭയ്ക്കകത്തും പുറത്തും ഇതിനെതിരെ ശക്തമായി പ്രതിഷേധിക്കുമെന്നും മുരളീധരന്‍ കൂട്ടിചേര്‍ത്തു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top