×

ഭാര്യ മുലയുട്ടൂന്ന ചിത്രം ഫേസ്‌ബുക്കിലിട്ട ഭര്‍ത്താവ്‌; ശ്രദ്ധിക്കാന്‍ 12 ടിപ്പ്‌സും… സോഷ്യല്‍ മീഡിയായില്‍ വൈറലാകുന്ന ചിത്രങ്ങള്‍..

കണ്ണൂര്‍ പയ്യന്നൂര്‍ സ്വദേശിയായ ബിജുവും ഭാര്യ അമൃതയുമാണ് സ്വന്തം കുഞ്ഞിനെ മുലയൂട്ടുന്ന അതിമനോഹരമായ ചിത്രം ഫേസ്ബുക്കില്‍ പ്രസിദ്ധീകരിച്ച് മാതൃകയായിരിക്കുന്നത്. മുലയൂട്ടലിന്റെ ആവശ്യകതയെ കുറിച്ച് ആളുകളെ ബോധവാന്മാരാക്കാനാണ് ദമ്പതികള്‍ ഈ ധീരമായ ശ്രമം നടത്തിയത്.

‘എന്റെ അമ്മുക്കുട്ടി അമ്മയും കുട്ടിയുമായി’ എന്ന തലക്കെട്ടോടെയാണ് ഫോട്ടോ ബിജു പോസ്റ്റ് ചെയ്തിരിക്കുന്നത്. മുലയൂട്ടുമ്പോള്‍ ശ്രദ്ധിക്കേണ്ട 12 കാര്യങ്ങള്‍ ഭംഗിയായി അദ്ദേഹം ഈ പോസ്റ്റില്‍ വിശദീകരിക്കുകയും ചെയ്യുന്നു. ഇതൊരു മഹത്തായ ഉദ്യമമാണെന്നും ഞങ്ങള്‍ നിങ്ങളെ ബഹുമാനിക്കുന്നെന്നുമാണ് സോഷ്യല്‍ മീഡിയയില്‍ ആളുകള്‍ പ്രതികരിച്ചത്. എന്നാല്‍ പോസ്റ്റ് കണ്ട സദാചാരവാദികള്‍ തെറിവിളികളും പരിഹാസവുമായി എത്തിയപ്പോഴും ഈ ദമ്പതികള്‍ തങ്ങള്‍ ചെയ്ത ശരിയില്‍ ഉറച്ചു നില്‍ക്കുക തന്നെയാണ്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top